എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 3 മുതല്‍ 9 വരെ; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 3 മുതല്‍ 9 വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എന്റെ കേരളം പ്രദര്‍ശന വിപണന മേള-2023 നടക്കുമന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് 3ന് വൈകീട്ട് 3ന് കോട്ടച്ചേരി പഴയ ബസ് സ്റ്റാന്റ് മുതല്‍ ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് വരെ സാംസ്‌കാരിക ഘോഷയാത്ര നടക്കും. വൈകീട്ട് അഞ്ചിന് ജില്ലയുടെ ചുമതലയുള്ള തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം […]

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 3 മുതല്‍ 9 വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എന്റെ കേരളം പ്രദര്‍ശന വിപണന മേള-2023 നടക്കുമന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് 3ന് വൈകീട്ട് 3ന് കോട്ടച്ചേരി പഴയ ബസ് സ്റ്റാന്റ് മുതല്‍ ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് വരെ സാംസ്‌കാരിക ഘോഷയാത്ര നടക്കും. വൈകീട്ട് അഞ്ചിന് ജില്ലയുടെ ചുമതലയുള്ള തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മേള ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം. അഷ്‌റഫ്, എന്‍.എ. നെല്ലിക്കുന്ന്, അഡ്വ. സി.എച്ച്.കുഞ്ഞമ്പു, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകീട്ട് ഏഴിന് സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ എന്നിവര്‍ ഒരുക്കുന്ന സൂഫി സംഗീത സദസ് അരങ്ങേറും.
മെയ് 4ന് രാവിലെ 10ന് കാസര്‍കോട് നവകേരളത്തിന്റെ ഹരിത കവാടം, മാലിന്യ സംസ്‌കരണ രംഗത്തെ ഇടപെടലുകള്‍, 11.30ന് സാമ്പത്തിക സാക്ഷരത, അറിവ് നേടാം പ്രാപ്തരാകാം, ഉച്ചയ്ക്ക് 12.30ന് ഡിജിറ്റല്‍ സാക്ഷരത, ഉച്ചയ്ക്ക് 2ന് പട്ടികവര്‍ഗ്ഗ വികസനത്തിലെ നൂതന തൊഴില്‍ സംരംഭങ്ങളുടെ സാധ്യതയും പ്രായോഗികതയും എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. വൈകിട്ട് 3.30ന് പട്ടികജാതി വികസന വകുപ്പ് നേതൃത്വം നല്‍കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. വൈകിട്ട് 4.30ന് "കൊട്ടും പാട്ടും ഫോക്ക് മെഗാഷോ' , വൈകീട്ട് 7ന് കെ.എല്‍.14 വടക്കന്‍ ടോക്‌സ് ഇന്ത്യന്‍ ഫ്യൂഷന്‍ ബാന്റ് അരങ്ങേറും.
എല്ലാ ദിവസവും വൈകീട്ട് 5 മുതല്‍ 7 വരെ നമ്മുടെ ജില്ലയിലെ കലാപ്രതിഭകള്‍ അരങ്ങിലെത്തും. (നാട്ടുപെരുമ)
മെയ് 5ന് രാവിലെ 10.30ന് ജില്ലാ ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് പുസ്തകമേള. പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്‍ പുസ്തക മേള ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരായ ടി.ഡി. രാമകൃഷ്ണന്‍, ഡോ. കെ.എസ്.രവികുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചയ്ക്ക് 12ന് ആരോഗ്യ സെമിനാര്‍ 'ജീവിത ശൈലിയും ആരോഗ്യവും', വൈകിട്ട് 3ന് ഡി.പി.ആര്‍ ശില്‍പശാല എന്നിവ നടക്കും. വൈകിട്ട് 5ന് നാട്ടുപെരുമയില്‍ കാളിദാസ കലാകേന്ദ്രം കാടകം അവതരിപ്പിക്കുന്ന നാടന്‍ പാട്ട്, 5.45ന് നവധ്വനി ഉദുമ അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ഡാന്‍സ്, 6ന് ഭരതധ്വനി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ്, വൈകിട്ട് 6.30ന് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെ കലാപരിപാടികള്‍ അരങ്ങേറും. വൈകിട്ട് ഏഴിന് മടിക്കൈ കര്‍ഷകവേദിയുടെ കലാസന്ധ്യ.
മെയ് 6ന് രാവിലെ 10.30ന് 'യുവതയുടെ കാസര്‍കോട്' - ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ (ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ശില്‍പശാല) ഐ.ഐ.എം കോഴിക്കോട് പോളിസി പ്രൊഫഷണല്‍സ് സോനല്‍ കുരുവിള, ആനന്ദ് എസ്. ഉണ്ണി, ഗൗതം കുമാര്‍ എന്നിവര്‍ ക്ലാസ്സെടുക്കും. ഉച്ചയ്ക്ക് 12ന് യുവപ്രഭ പുരസ്‌കാര വിതരണം. വിവിധ മേഖലകളില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് ദേശീയ പുരസ്‌കാരം നേടിയ യുവജനങ്ങളെ യുവപ്രഭ പുരസ്‌കാരം നല്‍കി അനുമോദിക്കും. അഡ്വ. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന, സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളാവും. ഉച്ചയ്ക്ക് 2.30ന് ഉന്നത തൊഴില്‍ മേഖലകള്‍ ശില്‍പശാല- ഐ.ഐ.എം കോഴിക്കോട് പോളിസി പ്രൊഫഷണല്‍സ് സോനല്‍ കുരുവിള, ആനന്ദ് എസ്. ഉണ്ണി, ഗൗതം കുമാര്‍ എന്നിവര്‍ ക്ലാസ്സെടുക്കുന്നു. വൈകീട്ട് 4ന് വ്യവസായ വകുപ്പ് ഇന്റേണ്‍സ് അവതരിപ്പിക്കുന്ന മിക്സ് ആന്റ് മാച്ച് ഡാന്‍സ് നടക്കും. വൈകിട്ട് 5ന് നാട്ടുപെരുമയില്‍ കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് സുഭാഷ് അറുകര നയിക്കുന്ന പാട്ടരങ്ങ് നടക്കും. വൈകീട്ട് 7ന് കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം സൂപ്പര്‍ സിംഗര്‍ 2023 ലൈവ് മ്യൂസിക്കല്‍ റിയാലിറ്റി ഷോ ഫൈനല്‍ റൗണ്ട് അരങ്ങേറും.
മെയ് 7ന് രാവിലെ 10.30ന് സാംസ്‌ക്കാരിക സമ്മേളനം-കേരള സാഹിത്യ അക്കാദമി അംഗം ഇ.പി. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥാലോകം എഡിറ്റര്‍ പി.വി.കെ പനയാല്‍ അധ്യക്ഷതവഹിക്കും. വൈകീട്ട് 4ന് ചലച്ചിത്ര പ്രതിഭാ സംഗമം- കാസര്‍കോട് ജില്ലയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു. വൈകീട്ട് 6.30ന് ഭാരതീയ ചികിത്സാ വകുപ്പ് പദ്ധതി, നാഷണല്‍ ആയുഷ് മിഷന് കീഴിലുള്ള ആയുഷ് ഗ്രാമം പദ്ധതിയില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന യോഗ ഡാന്‍സ്. വൈകീട്ട് 7ന് മെന്റലിസ്റ്റ് ആദി ഷോ 'ഇന്‍സോമ്‌നിയ' അരങ്ങേറും.
മെയ് 8ന് രാവിലെ 10.30ന് വനിതാ ശിശുവികസന വകുപ്പിന്റെ സേവനങ്ങളും പദ്ധതികളും കുട്ടികളുടെ അവകാശങ്ങളും ശിശു സംരക്ഷണ നിയമങ്ങളും സെമിനാര്‍. തുടര്‍ന്ന് പൊതു ക്വിസ് മത്സരം, 11.30ന് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, ഉച്ചയ്ക്ക് 2ന് വനിതാ ജീവനക്കാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. വിവിധ കര്‍മ്മ രംഗങ്ങളില്‍ മികവ് തെളിയിച്ച യുവ വനിതകളെ ആദരിക്കുന്നു. തുടര്‍ന്ന് ധീര പദ്ധതിയില്‍ പരിശീലനം ലഭിച്ച പെണ്‍കുട്ടികളുടെ തെയ്‌കോണ്ടോ പ്രകടനം. വൈകീട്ട് 5ന് നാട്ടുപെരുമയില്‍ ശ്രീലയം ഗാനവേദി അവതരിപ്പിക്കുന്ന ഗാനതരംഗിണി, വൈകീട്ട് 6ന് മഞ്ജീര നാട്യനികേതന്‍ അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ്, വൈകീട്ട് 7ന് ചലച്ചിത്ര നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ ഏകപാത്ര നാടകം 'പെണ്‍നടന്‍' അരങ്ങേറും.
മെയ് 9ന് രാവിലെ 11ന് യുവസഭ ജനകീയാസൂത്രണം കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ യുവജനപ്രതിനിധികളുടെ വിലയിരുത്തല്‍' തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ യുവ ജനപ്രതിനിധികള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ. വി.പി.പി മുസ്തഫ പ്രഭാഷണം നടത്തും. വൈകീട്ട് 4ന് സമാപന സമ്മേളനത്തില്‍ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കും മികച്ച സ്റ്റാളുകള്‍ക്കും, ഘോഷയാത്രയിലെ മികച്ച ദൃശ്യങ്ങള്‍ക്കും പുരസ്‌കാരം വിതരണം ചെയ്യും. വൈകീട്ട് 7ന് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് നയിക്കുന്ന 'ജാസി ഗിഫ്റ്റ് നൈറ്റ്' അരങ്ങേറും.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഡിപിആര്‍ ക്ലിനിക്ക് (പ്രമേയം- ആശയവുമായി വരൂ..പ്രൊജക്ടുമായി തിരിച്ചുപോകൂ), ബിടുബി മീറ്റിംഗ് എല്ലാ ദിവസവും മേളയില്‍ ഉണ്ടാകും. അസാപുമായി സഹകരിച്ച് ലിങ്ക് അക്കാദമി ഇന്ത്യ വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികത പൊതുജനങ്ങളെ പരിചയപ്പെടുത്തും. മേളയില്‍ എത്തുന്ന ജനങ്ങള്‍ക്ക് മുഴുവന്‍ ദിവസവും വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികത നേരിട്ട് അനുഭവിച്ചറിയാന്‍ സാധിക്കും. വ്യവസായ വിപണന മേള, വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍, ടൂറിസം മേള, ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം, ഭക്ഷ്യമേള, കലാസന്ധ്യ, ജില്ലാ ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് വിപുലമായ പുസ്തകമേള എന്നിവ ഉണ്ടാകും. മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണെന്നും കലക്ടര്‍ അറിയിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേമ്പറില്‍ നടന്ന പത്രസമ്മേളനത്തില്‍ എ.ഡി.എം എ.കെ.രമേന്ദ്രന്‍, ആര്‍.ഡി.ഒ അതുല്‍ എസ്. നാഥ്, ഫിനാന്‍സ് ഓഫിസര്‍ എം. ശിവപ്രകാശന്‍ നായര്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it