എന്റെ കേരളം പ്രദര്‍ശന വിപണനമേള: വിത്തു മുതല്‍ വിപണിവരെ വിവരങ്ങളുമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്
കാസര്‍കോട്: വിത്തു മുതല്‍ വിപണി വരെ എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രധാന ആകര്‍ഷണമായി. കാസര്‍കോട് ജില്ലയിലെ വിവിധ ഫാമുകളും പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനും ഒരുമിച്ച് ഒരുക്കിയ സ്റ്റാളുകളില്‍ വിവിധ ഇനം നടീല്‍ വസ്തുക്കള്‍ക്കു പുറമേ പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷന്‍ തനതായി ഉത്പാദിപ്പിച്ച് എടുത്ത ജൈവ കീടരോഗ നിയന്ത്രണം ഉപാധികളായ സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ, ബുവേറിയ, അസോസ്പൈറില്ലം അസറ്റോബാക്ടര്‍ തുടങ്ങിയുടെ പ്രദര്‍ശനവും […]

കാസര്‍കോട്: വിത്തു മുതല്‍ വിപണി വരെ എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രധാന ആകര്‍ഷണമായി. കാസര്‍കോട് ജില്ലയിലെ വിവിധ ഫാമുകളും പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനും ഒരുമിച്ച് ഒരുക്കിയ സ്റ്റാളുകളില്‍ വിവിധ ഇനം നടീല്‍ വസ്തുക്കള്‍ക്കു പുറമേ പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷന്‍ തനതായി ഉത്പാദിപ്പിച്ച് എടുത്ത ജൈവ കീടരോഗ നിയന്ത്രണം ഉപാധികളായ സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ, ബുവേറിയ, അസോസ്പൈറില്ലം അസറ്റോബാക്ടര്‍ തുടങ്ങിയുടെ പ്രദര്‍ശനവും വിപണനവും ഉണ്ട്.
മണ്ണൊരുക്കല്‍ വിത്തിടല്‍, വിളപരിപാലനം എന്നിവ മുതല്‍ വിപണനം വരെയുള്ള പ്രവര്‍ത്തനങ്ങളുടെ മാതൃകാ സ്റ്റാളുകള്‍ ഇവിടെ ഉണ്ട്.
ആധുനിക കൃഷി രീതികളും പരമ്പരാഗത കൃഷി മുറകളും എല്ലാം ഇവിടെ കാണാം. ആധുനിക കൃഷി രീതികള്‍, കൃത്യതാ കൃഷി, ജലസേചന മാതൃകകള്‍, മുതലായ കാര്‍ഷിക അറിവുകള്‍ ഇവിടെ നിന്നും ലഭിക്കും. കൃഷിഭവന്റെ സേവനങ്ങളും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള കൃഷിരീതികളും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു. ഇവിടെ സജ്ജമാക്കിയിരിക്കുന്ന സസ്യരോഗ ക്ലിനിക്കില്‍ വിവിധങ്ങളായ കീടങ്ങളുടെയും കീടബാധയേറ്റ സസ്യങ്ങളുടെ പ്രദര്‍ശനവും ജൈവ നിയന്ത്രണ ഉപാധികളുടെ പ്രദര്‍ശനവും ഉണ്ട്.
കാര്‍ഷിക വിളകള്‍ക്ക് ഒപ്പം മൃഗപരിപാലനം മത്സ്യ കൃഷി, തേനീച്ച വളര്‍ത്തല്‍, ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ് ജലസംഭരണി തുടങ്ങിയവ ഉള്‍കൊള്ളുന്ന ഒരു ജൈവ ഗൃഹം ആണ് ആത്മ ഒരുക്കിയിരിക്കുന്നത്. വിവിധ ഇനം സ്വദേശവും വിദേശവുമായ പഴങ്ങളുടെ പ്രദര്‍ശനവും കൃഷി രീതികളും പരിചയപ്പെടുത്തുന്ന സ്റ്റാള്‍ ആണ് സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ ഒരുക്കിയിരിക്കുന്നത്.
കൃഷി വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും അഭിമാന പദ്ധതിയായ 'ഞങ്ങളും കൃഷിയിലേക്ക്' മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഈ പദ്ധതിയുടെ ആശയത്തില്‍ ഊന്നി കൃഷിവകുപ്പ് ഒരുക്കിയ വിവിധ സ്റ്റാളുകളോടൊപ്പം മണ്ണ് ജല സംരക്ഷണ കേന്ദ്രം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സ്റ്റാളുകള്‍, എല്ലാ കാര്‍ഷിക പദ്ധതികളുടെയും വിശദവിവരങ്ങളും നല്‍കുന്നതിനായി കൃഷി ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്. കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും പരിചയപ്പെടുത്തി അഗ്രോ എന്‍ജിനീയറിങ്ങ് വിഭാഗവും ഉണ്ട്.
നവ സംരംഭകരെ ആകര്‍ഷിക്കുന്നതിനായി വിപുലമായ രീതിയില്‍ സ്റ്റാള്‍ സജ്ജീകരിച്ചിരിക്കുകയാണ് മൃഗ സംരക്ഷണ വകുപ്പും ക്ഷീരവികസന വകുപ്പും മൃഗസംരക്ഷണമേഖലയില്‍ സംരംഭകരെ ആകര്‍ഷിക്കുന്നതിനായി സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.