യു ടേണ്‍: ഉന്നതരെ തൊട്ടപ്പോള്‍ കൈ പൊള്ളി; കൂളിംഗ് ഫിലിമും കര്‍ട്ടനും നീക്കാനുള്ള 'ഓപ്പറേഷന്‍ സ്‌ക്രീന്‍' നിര്‍ത്തിവെച്ച് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കര്‍ട്ടനും നീക്കാനുള്ള 'ഓപ്പറേഷന്‍ സ്‌ക്രീന്‍' മോട്ടോര്‍ വാഹന വകുപ്പ് നിര്‍ത്തിവെച്ചു. ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച പരിശോധന നിര്‍ത്തിയത് ഉന്നതതലത്തിലെ സമ്മര്‍ദ്ദം മൂലമെന്നാണ് സൂചന. വാട്‌സാപ്പിലൂടെയാണ് ഗതാഗത കമ്മിഷണര്‍ പരിശോധന നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. രണ്ടു ദിവസമേ പരിശോധന ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരമാവധി വാഹനങ്ങള്‍ക്ക് പിഴയിട്ടെന്നുമാണ് കമ്മീഷണറുടെ വിശദീകരണം. അതേസമയം ഐഎഎസ് ഉദ്യോഗസ്ഥരെ തൊട്ടപ്പോള്‍ കൈ പൊള്ളിയതാണ് കമ്മീഷണറുടെ നിലപാട് മാറ്റത്തിന് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കൂളിംഗ് ഫിലിമും കര്‍ട്ടനും ഉപയോഗിച്ചതിന്റെ പേരില്‍ പിഴയിനത്തില്‍ […]

തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കര്‍ട്ടനും നീക്കാനുള്ള 'ഓപ്പറേഷന്‍ സ്‌ക്രീന്‍' മോട്ടോര്‍ വാഹന വകുപ്പ് നിര്‍ത്തിവെച്ചു. ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച പരിശോധന നിര്‍ത്തിയത് ഉന്നതതലത്തിലെ സമ്മര്‍ദ്ദം മൂലമെന്നാണ് സൂചന. വാട്‌സാപ്പിലൂടെയാണ് ഗതാഗത കമ്മിഷണര്‍ പരിശോധന നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.

രണ്ടു ദിവസമേ പരിശോധന ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരമാവധി വാഹനങ്ങള്‍ക്ക് പിഴയിട്ടെന്നുമാണ് കമ്മീഷണറുടെ വിശദീകരണം. അതേസമയം ഐഎഎസ് ഉദ്യോഗസ്ഥരെ തൊട്ടപ്പോള്‍ കൈ പൊള്ളിയതാണ് കമ്മീഷണറുടെ നിലപാട് മാറ്റത്തിന് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കൂളിംഗ് ഫിലിമും കര്‍ട്ടനും ഉപയോഗിച്ചതിന്റെ പേരില്‍ പിഴയിനത്തില്‍ 62,50,000 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത്.

അഞ്ചു ദിവസം കൊണ്ട് അയ്യായിരത്തോളം വാഹനങ്ങള്‍ക്കാണ് പിഴയിട്ടത്. മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വാഹനങ്ങളിലെ കര്‍ട്ടന്‍ നീക്കേണ്ടി വന്നു. എന്നാല്‍, ചില ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ഇപ്പോഴും കാറുകളില്‍ കര്‍ട്ടന്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തക്കാരുടെ പേര് വിവരം ഉദ്യോഗസ്ഥര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടിയെടുക്കേണ്ടന്നും ഇനി മുതല്‍ മറ്റ് ഗാതഗത നിയമ ലംഘനം പരിശോധിച്ചാല്‍ മതിയെന്നുമാണ് നിര്‍ദേശം. ഇന്നു റോഡ് സുരക്ഷാ മാസാചരണവും ആരംഭിക്കും.

Related Articles
Next Story
Share it