ശ്രീ എം മതനിരപേക്ഷതയുടെ ഉജ്ജ്വല മാതൃക; അദ്ദേഹത്തെ വിമര്‍ശിക്കുന്നത് വര്‍ഗീയവാദികളായ ജമാഅത്തെ ഇസ്ലാമി; സിപിഎം-ആര്‍എസ്എസ് ചര്‍ച്ച വിവാദത്തില്‍ പ്രതികരണവുമായി എം വി ഗോവിന്ദന്‍

കണ്ണൂര്‍: സിപിഎം-ആര്‍എസഎസ് ചര്‍ച്ച വിവാദത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍. ശ്രീ എം മതനിരപേക്ഷതയുടെ ഉജ്ജ്വല മാതൃകയാണെന്നും അദ്ദേഹത്തെ വിമര്‍ശിക്കുന്നത് വര്‍ഗീയവാദികളായ ജമാഅത്തെ ഇസ്ലാമിയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ശ്രീ എമ്മുമായി തങ്ങള്‍ക്ക് നല്ല ബന്ധമാണുള്ളത്. അദ്ദേഹം മതനിരപേക്ഷതയുടെ ഉജ്ജ്വല മാതൃകയാണ്. വര്‍ഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷവാദിയായ ശ്രീ എമ്മിനെകുറിച്ച് പലതും പറയും. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. യോഗയുടെ ഭാഗമായിട്ട് ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ മതനിരപേക്ഷ പണ്ഡിതനാണ് […]

കണ്ണൂര്‍: സിപിഎം-ആര്‍എസഎസ് ചര്‍ച്ച വിവാദത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍. ശ്രീ എം മതനിരപേക്ഷതയുടെ ഉജ്ജ്വല മാതൃകയാണെന്നും അദ്ദേഹത്തെ വിമര്‍ശിക്കുന്നത് വര്‍ഗീയവാദികളായ ജമാഅത്തെ ഇസ്ലാമിയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ശ്രീ എമ്മുമായി തങ്ങള്‍ക്ക് നല്ല ബന്ധമാണുള്ളത്. അദ്ദേഹം മതനിരപേക്ഷതയുടെ ഉജ്ജ്വല മാതൃകയാണ്. വര്‍ഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷവാദിയായ ശ്രീ എമ്മിനെകുറിച്ച് പലതും പറയും. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

യോഗയുടെ ഭാഗമായിട്ട് ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ മതനിരപേക്ഷ പണ്ഡിതനാണ് എം. കേവലം യോഗക്കാരനല്ല. അദ്ദേഹവുമായി സഹകരിച്ച് എത്ര നാളായി യോഗ സംവിധാനം തങ്ങള്‍ കൈകാര്യം ചെയ്യുന്നു. ശ്രീ എമ്മുമായി നല്ല ബന്ധമാണുള്ളത്. അടിസ്ഥാനമില്ലാത്ത വാദങ്ങള്‍ക്ക് പിന്നാലെ മാധ്യമങ്ങള്‍ പോകുകയാണ്. അദ്ദേഹം വിമര്‍ശിച്ചു സിപിഎം-ആര്‍എസ്എസ് ചര്‍ച്ചയില്‍ എം ഇടനിലക്കാരനായി നിന്നുവെന്ന വാര്‍ത്തകളെയും അദ്ദേഹം തള്ളി.

മാധദ്ധ്യമപ്രവര്‍ത്തകന്‍ ദിനേഷ് നാരായണന്‍ എഴുതിയ 'ദി ആര്‍എസ്എസ് ആന്‍ഡ് ദ മേക്കിംഗ് ഒഫ് ദ ഡീപ്പ് നേഷന്‍' എന്ന പുസ്തകത്തിലൂടെയാണ് സിപിഎം-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം വിവരിക്കുന്ന എന്‍പി ഉല്ലേഖിന്റെ 'കണ്ണൂര്‍; ഇന്‍സൈഡ് ഇന്ത്യാസ് ബ്ലഡിയസ്റ്റ് റിവഞ്ച് പൊളിറ്റിക്‌സ്' എന്ന പുസ്തകത്തിലും ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

ശ്രീ എമ്മിന് യോഗ സെന്റര്‍ തുടങ്ങുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കിയത് വിവാദമായതോടെയാണ് സിപിഎം-ആര്‍എസ്എസ് കൂടിക്കാഴ്ച്ച സംബന്ധിച്ച കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയായത്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് ആര്‍.എസ്.എസ് നേതാക്കളായ ഗോപാലന്‍കുട്ടി മാസ്റ്റര്‍, വത്സന്‍ തില്ലങ്കേരി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശ്രീ എം മധ്യസ്ഥത വഹിച്ചു എന്നാണ് പുസ്തകങ്ങളില്‍ പറയുന്നത്.

Related Articles
Next Story
Share it