രണ്ട് വര്‍ഗീയ ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് പേര്‍ക്കും വിജയമായിരിക്കും, സഖാക്കള്‍ നോക്കിനില്‍ക്കരുത്; ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്ലാമി പ്രശ്‌നത്തില്‍ എം വി ഗോവിന്ദന്‍

കണ്ണൂര്‍: രണ്ട് വര്‍ഗീയ ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ സഖാക്കള്‍ നോക്കിനില്‍ക്കരുതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ എം വി ഗോവിന്ദന്‍. ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്ലാമി പ്രശ്‌നത്തിലാണ് എം വി ഗോവിന്ദന്റെ പരാമര്‍ശം. രണ്ട് വര്‍ഗീയ ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് പേര്‍ക്കും വിജയമായിരിക്കുമെന്നും ആര്‍ എസ് എസും ജമാഅത്തും ഏറ്റുമുട്ടുമ്പോള്‍ കമ്മ്യുണിസ്റ്റുകാര്‍ നോക്കി നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഗ്ഗീയതയെ വച്ച് മറ്റൊരു വര്‍ഗ്ഗീയതയ്ക്കെതിരെ പോരാടുന്നത് അപകടമാണ്. രണ്ട് വര്‍ഗ്ഗീയതകള്‍ ഏറ്റുമുട്ടുമ്പോള്‍ വര്‍ഗ്ഗശത്രുക്കളല്ലേ ഏറ്റുമുട്ടി തുലയട്ടെ എന്ന് കമ്മ്യുണിസ്റ്റുകാര്‍ ചിന്തിക്കരുത്. രണ്ട് […]

കണ്ണൂര്‍: രണ്ട് വര്‍ഗീയ ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ സഖാക്കള്‍ നോക്കിനില്‍ക്കരുതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ എം വി ഗോവിന്ദന്‍. ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്ലാമി പ്രശ്‌നത്തിലാണ് എം വി ഗോവിന്ദന്റെ പരാമര്‍ശം. രണ്ട് വര്‍ഗീയ ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് പേര്‍ക്കും വിജയമായിരിക്കുമെന്നും ആര്‍ എസ് എസും ജമാഅത്തും ഏറ്റുമുട്ടുമ്പോള്‍ കമ്മ്യുണിസ്റ്റുകാര്‍ നോക്കി നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഗ്ഗീയതയെ വച്ച് മറ്റൊരു വര്‍ഗ്ഗീയതയ്ക്കെതിരെ പോരാടുന്നത് അപകടമാണ്. രണ്ട് വര്‍ഗ്ഗീയതകള്‍ ഏറ്റുമുട്ടുമ്പോള്‍ വര്‍ഗ്ഗശത്രുക്കളല്ലേ ഏറ്റുമുട്ടി തുലയട്ടെ എന്ന് കമ്മ്യുണിസ്റ്റുകാര്‍ ചിന്തിക്കരുത്. രണ്ട് വര്‍ഗ്ഗീയതകള്‍ ഏറ്റുമുട്ടിയാല്‍ രണ്ടുപേരും ശക്തിപ്പെടുകയാണ് ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗ ശത്രുവിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ ഏറ്റുമുട്ടട്ടെ എന്ന നിലപാട് സ്വീകരിക്കരുത്. വര്‍ഗീയ ശക്തികള്‍ തമ്മില്‍ തല്ലി നശിക്കുമെന്ന് ചിന്തിക്കുന്ന മാക്സിസ്റ്റുകാരുണ്ടെന്നും ആ ചിന്ത അസംബന്ധമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ ഒരു വര്‍ഗീയ സംഘര്‍ഷവും ഉണ്ടാകാന്‍ അനുവദിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it