പടക്കളത്തിലിറങ്ങി മാസ്റ്റര്‍; നായനാരുടെ വീട് സന്ദര്‍ശിച്ച് പ്രചരണത്തിന് തുടക്കം

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ കളത്തിലിറങ്ങി. ഇന്ന് രാവിലെ മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ കല്യാശേരിയിലെ വീട് സന്ദര്‍ശിച്ച് ബാലകൃഷ്ണന്‍ മാസ്റ്റര്‍ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചു. 22 ഇടങ്ങളില്‍ ഇന്ന് പര്യടനം ഉണ്ടാവും.കഴിഞ്ഞ തവണ എല്‍.ഡി.എഫിന് നഷ്ടമായ കാസര്‍കോട് ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ദൗത്യവുമായാണ് ബാലകൃഷ്ണന്‍ മാസ്റ്റര്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും […]

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ കളത്തിലിറങ്ങി. ഇന്ന് രാവിലെ മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ കല്യാശേരിയിലെ വീട് സന്ദര്‍ശിച്ച് ബാലകൃഷ്ണന്‍ മാസ്റ്റര്‍ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചു. 22 ഇടങ്ങളില്‍ ഇന്ന് പര്യടനം ഉണ്ടാവും.
കഴിഞ്ഞ തവണ എല്‍.ഡി.എഫിന് നഷ്ടമായ കാസര്‍കോട് ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ദൗത്യവുമായാണ് ബാലകൃഷ്ണന്‍ മാസ്റ്റര്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കാസര്‍കോട് മണ്ഡലത്തില്‍ സിറ്റിങ്ങ് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെ ഇക്കുറിയും മത്സരിക്കുമെന്നാണ് വിവരം. ഉണ്ണിത്താനാണ് മത്സരരംഗത്തെങ്കില്‍ പോരാട്ടം കടുക്കും. ഇടത് മുന്നണി തുടര്‍ച്ചയായി വിജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ നഷ്ടമായതിനാല്‍ വിജയം സുനിശ്ചിതമാക്കാന്‍ അരയും തലയും മുറുക്കി തന്നെയാണ് ബാലകൃഷ്ണന്‍ മാസ്റ്റര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ കാസര്‍കോട് തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലേക്ക് നീങ്ങും. കൊവ്വല്‍ എ.യു.പി സ്‌കൂളില്‍ പ്രധാനാധ്യാപകനായിരിക്കെയാണ് ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്വയം വിരമിച്ച് മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായത്. മുഴക്കോം ബ്രാഞ്ച് സെക്രട്ടറിയായതുമുതലുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വരെ എത്താനായി. കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആദ്യകാല അധ്യാപക സംഘടനയായ കെ.പി.ടി.യു ജില്ലാ സെക്രട്ടറി, എന്‍.ആര്‍.ഇ.ജി വര്‍ക്കേര്‍സ് യൂണിയന്‍ പ്രഥമ സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളും കരുത്തും അദ്ദേഹത്തിനുണ്ട്. ജില്ലാ പഞ്ചായത്തിന് മികച്ച പ്രസിഡണ്ട് എന്ന അംഗീകാരവും അദ്ദേഹം നേടിയിരുന്നു.

Related Articles
Next Story
Share it