മുട്ടില്‍ മരംമുറിക്കേസ്: അന്വേഷണ ഏകോപനം എ.ഡി.ജി.പി. ശ്രീജിത്തിന്

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസ് അന്വേഷണ ഏകോപനം എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘത്തിന്. വനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച് വകുപ്പുകളുടെ അന്വേഷണം ഏകോപിപ്പിക്കും. റവന്യു ഉത്തരവ് വളച്ചൊടിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇക്കാര്യം പ്രത്യേകം പരിശോധിക്കാന്‍ അന്വേഷണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറി വി.പി.ജോയ് ആണ് ഉത്തരവ് ഇറക്കിയത്. കേസില്‍ പ്രത്യേക അന്വേഷണത്തിന് വനം വകുപ്പ് നിയോഗിച്ച സംഘം വയനാട്ടിലെത്തിയിട്ടുണ്ട്. അതിനിടെ മരംമുറിക്കേസ് അന്വേഷണ സംഘത്തിലെ മികച്ച ഉദ്യോഗസ്ഥനെ മാറ്റിയ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന താക്കീതുമായി […]

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസ് അന്വേഷണ ഏകോപനം എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘത്തിന്. വനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച് വകുപ്പുകളുടെ അന്വേഷണം ഏകോപിപ്പിക്കും. റവന്യു ഉത്തരവ് വളച്ചൊടിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇക്കാര്യം പ്രത്യേകം പരിശോധിക്കാന്‍ അന്വേഷണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറി വി.പി.ജോയ് ആണ് ഉത്തരവ് ഇറക്കിയത്. കേസില്‍ പ്രത്യേക അന്വേഷണത്തിന് വനം വകുപ്പ് നിയോഗിച്ച സംഘം വയനാട്ടിലെത്തിയിട്ടുണ്ട്.
അതിനിടെ മരംമുറിക്കേസ് അന്വേഷണ സംഘത്തിലെ മികച്ച ഉദ്യോഗസ്ഥനെ മാറ്റിയ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന താക്കീതുമായി വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ രംഗത്തുവന്നു. തെറ്റായ കാര്യങ്ങള്‍ അനുവദിക്കില്ല.
സംഘത്തിലെ മാറ്റം അറിഞ്ഞപ്പോള്‍ തിരുത്തി. വനംവകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം നല്ലവരെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മരംമുറി ഉത്തരവിലെ പാകപ്പിഴ കലക്ടര്‍മാരുള്‍പ്പെടെ അറിയിച്ചിരുന്നു. ഒക്ടോബര്‍ 24നുശേഷം പട്ടയ ഭൂമികളില്‍ പലതും നടന്നതായി കലക്ടര്‍മാര്‍ അറിയിച്ചു.
ഉത്തരവിന്റെ അന്തസത്ത പാലിച്ചായിരുന്നില്ല നടപടികള്‍. പല ഉദ്യോഗസ്ഥരും അവരവരുടെ സൗകര്യത്തിനനുസരിച്ച് ഉത്തരവ് വ്യാഖ്യാനിച്ചു. സര്‍ക്കാരോ ഉദ്യോഗസ്ഥരോ ഇത്തരം രീതിയില്‍ മരംവെട്ടുമെന്ന് അറിഞ്ഞിട്ടുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

Related Articles
Next Story
Share it