വനം വകുപ്പിനോട് ഇതുവരെയുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്; എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി; സി ബി ഐക്ക് കൈമാറണമെന്ന ഹര്‍ജി ഹൈക്കോടതി നിരസിച്ചു

കോഴിക്കോട്: മുട്ടില്‍ മരംകൊള്ളക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ ആരോപണ വിധേയമായ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും വനം വകുപ്പിനോട് ഇതുവരെയുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ് ശ്രീജിത്ത് പറഞ്ഞു. മരംകൊള്ളയുമായി ബന്ധപ്പെട്ട മുന്‍കാല സംഭവങ്ങളില്‍ പരാതി ലഭിച്ചാല്‍ അതും അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രത്യേകമായ സംഭവങ്ങള്‍ ഉണ്ടെങ്കില്‍ അതും ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. വനം വകുപ്പും ലോക്കല്‍ പൊലിസും കേസെടുത്ത കാര്യങ്ങളിലും വിശദമായ അന്വേഷണം നടത്തും. വ്യത്യസ്ത അന്വേഷണത്തിന്റെ ഏകോപനമാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം […]

കോഴിക്കോട്: മുട്ടില്‍ മരംകൊള്ളക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ ആരോപണ വിധേയമായ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും വനം വകുപ്പിനോട് ഇതുവരെയുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ് ശ്രീജിത്ത് പറഞ്ഞു. മരംകൊള്ളയുമായി ബന്ധപ്പെട്ട മുന്‍കാല സംഭവങ്ങളില്‍ പരാതി ലഭിച്ചാല്‍ അതും അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രത്യേകമായ സംഭവങ്ങള്‍ ഉണ്ടെങ്കില്‍ അതും ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. വനം വകുപ്പും ലോക്കല്‍ പൊലിസും കേസെടുത്ത കാര്യങ്ങളിലും വിശദമായ അന്വേഷണം നടത്തും. വ്യത്യസ്ത അന്വേഷണത്തിന്റെ ഏകോപനമാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം മരംകൊള്ള കേസുകള്‍ സി ബി ഐക്ക് കൈമാറണമെന്ന ഹര്‍ജി ഹൈക്കോടതി നിരസിച്ചു. പൊതുതാല്‍പ്പര്യ സ്വഭാവമുള്ള ഹര്‍ജിയാണെങ്കിലും വ്യക്തി താല്‍പ്പര്യമോ രാഷട്രീയ താല്‍പ്പര്യമോ കണക്കിലെടത്ത് ഫയല്‍ ചെയ്ത ഹര്‍ജിയാണന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണകുറുപ്പ് വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് ജസ്റ്റീസ് എന്‍ അനില്‍കുമാര്‍ ഹര്‍ജി നിരസിച്ചത്.

ഹര്‍ജി നിയമപരമല്ലെന്ന സാങ്കേതിക കാരണം ഹൈക്കോടതി രജിസ്ട്രിയും ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ചട്ടങ്ങള്‍ പ്രകാരം പൊതുതാല്‍പ്പര്യ സ്വഭാവമുള്ള ഹര്‍ജികള്‍ക്ക് പ്രത്യേക സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരിക്കണം. 'ഹര്‍ജിക്കാരന് സ്വകാര്യതാല്‍പ്പര്യം ഇല്ലെന്ന് വ്യക്തതമാക്കുന്നതായിരിക്കണം സത്യവാങ്ങ്മൂലം. ഹര്‍ജി ചട്ടപ്രകാരം ഫയല്‍ ചെയ്തിട്ടില്ലെന്നതും അഭിഭാഷകന്‍ ഹാജരായില്ലെന്നതും കേസ് നിരസിക്കാന്‍ കാരണമായി. സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സി ബി ഐയെ കക്ഷിയാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Articles
Next Story
Share it