മുട്ടില്‍ മരംമുറി കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പ്രതി ചേര്‍ക്കപ്പെട്ട റോജി അഗസ്റ്റ്യന്‍, ആന്റോ അഗസ്റ്റ്യന്‍ എന്നിവരുടെ ജാമ്യപേക്ഷയാണ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. വെള്ളിയാഴ്ച നടന്ന വാദത്തില്‍ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ് ദുരുപയോഗം ചെയ്ത്, പ്രതികള്‍ വന്‍തോതില്‍ മരങ്ങള്‍ മുറിച്ച് കടത്തിയെന്നും ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെ വനനിയമപ്രകാരം കേസ് എടുത്തതെന്നും സര്‍ക്കാര്‍ വാദിച്ചു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് […]

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പ്രതി ചേര്‍ക്കപ്പെട്ട റോജി അഗസ്റ്റ്യന്‍, ആന്റോ അഗസ്റ്റ്യന്‍ എന്നിവരുടെ ജാമ്യപേക്ഷയാണ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. വെള്ളിയാഴ്ച നടന്ന വാദത്തില്‍ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ ഉത്തരവ് ദുരുപയോഗം ചെയ്ത്, പ്രതികള്‍ വന്‍തോതില്‍ മരങ്ങള്‍ മുറിച്ച് കടത്തിയെന്നും ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെ വനനിയമപ്രകാരം കേസ് എടുത്തതെന്നും സര്‍ക്കാര്‍ വാദിച്ചു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അഡ്വ. ടി എ ഷാജി വാദിച്ചു.

Related Articles
Next Story
Share it