മരംമുറി: അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: വയനാട് ജില്ലയിലെ മുട്ടില്‍ വനം മുറിക്കല്‍ കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമുള്ള പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജോ അഗസ്റ്റിന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കേസ് അന്വേഷണം നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പട്ടയ ഭൂമിയിലെ മരമാണ് മുറിച്ചു മാറ്റിയതെന്നുമാണ് പ്രതികള്‍ ഹര്‍ജിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇതിനെ പൂര്‍ണമായും തള്ളിക്കൊണ്ട് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. സര്‍ക്കാര്‍ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് മരം മുറിക്കല്‍ […]

കൊച്ചി: വയനാട് ജില്ലയിലെ മുട്ടില്‍ വനം മുറിക്കല്‍ കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമുള്ള പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി.
കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജോ അഗസ്റ്റിന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
കേസ് അന്വേഷണം നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പട്ടയ ഭൂമിയിലെ മരമാണ് മുറിച്ചു മാറ്റിയതെന്നുമാണ് പ്രതികള്‍ ഹര്‍ജിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇതിനെ പൂര്‍ണമായും തള്ളിക്കൊണ്ട് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു.
സര്‍ക്കാര്‍ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് മരം മുറിക്കല്‍ നടത്തിയതെന്നും വലിയൊരു മഞ്ഞു മലയുടെ അറ്റം മാത്രമാണ് പുറത്തു വന്നതെന്നും പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വില്ലേജ് ഓഫിസര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നു സംശയിക്കുന്ന കേസാണ് ഇത്. അതുകൊണ്ടു തന്നെ പ്രതികളുടെ ആവശ്യം അംഗീകരിക്കരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേയ്ക്കു നീട്ടി വച്ചു. ഇടക്കാല സ്റ്റേയെങ്കിലും അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി പരിഗണിച്ചില്ല.

Related Articles
Next Story
Share it