കാഞ്ഞങ്ങാട് മുത്തപ്പനാര്‍ കാവ് ക്ഷേത്ര കവര്‍ച്ച; അസം സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവ് ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ അസം സ്വദേശിയെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. സാമഗുരി ജില്ലയിലെ ലോക്കോ കൊസാരി ബനാസിലെ അബ്ദുള്‍ ഹന്ന(34) യെയാണ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍, എസ്. ഐ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ക്ഷേത്ര മതില്‍ക്കെട്ടിനകത്തെ ശാസ്താവിന്റെ കാവിനോട് ചേര്‍ന്നു സൂക്ഷിച്ച സ്റ്റീല്‍ ഭണ്ഡാരം തകര്‍ത്ത് പണം കവരുകയായിരുന്നു. ഈ മാസം എട്ടിന് രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ സി.സി.ടി. വി ദൃശ്യത്തില്‍ കണ്ട […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവ് ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ അസം സ്വദേശിയെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. സാമഗുരി ജില്ലയിലെ ലോക്കോ കൊസാരി ബനാസിലെ അബ്ദുള്‍ ഹന്ന(34) യെയാണ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍, എസ്. ഐ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ക്ഷേത്ര മതില്‍ക്കെട്ടിനകത്തെ ശാസ്താവിന്റെ കാവിനോട് ചേര്‍ന്നു സൂക്ഷിച്ച സ്റ്റീല്‍ ഭണ്ഡാരം തകര്‍ത്ത് പണം കവരുകയായിരുന്നു. ഈ മാസം എട്ടിന് രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ സി.സി.ടി. വി ദൃശ്യത്തില്‍ കണ്ട യുവാവിനെ കണ്ടെത്താനായി അന്വേഷണം നടത്തുന്നതിനിടയില്‍ ശനിയാഴ്ച ബസ് സ്റ്റാന്റ് പരിസരത്ത് സംശയ സാഹചര്യത്തില്‍ കണ്ട ഹന്നയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ച വിവരം പുറത്തുവന്നത്.

കവര്‍ച്ച ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിരുന്നു. അറസ്റ്റിലായ പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

Related Articles
Next Story
Share it