പ്രകൃതിക്കൊപ്പം നില്‍ക്കണം, ജലചൂഷണം പ്രതിരോധിക്കണം-കലക്ടര്‍
കാസര്‍കോട്: ജലസംരക്ഷണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും പ്രകൃതി ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തിലും യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. തളങ്കര ജദീദ് റോഡ് യുവജന വായനശാലയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 'റെയിന്‍ ടു റെയിന്‍' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാലത്തിന് തുടക്കമായിരിക്കുകയാണ്. ജലസംരക്ഷണം പ്രഖ്യാപിത ലക്ഷ്യമായി വായനശാലകള്‍ പോലുള്ള സംഘടനകള്‍ കാണണം. ഒരു തുള്ളി ജലം പോലും പാഴായിപ്പോവാതെ സംരക്ഷിക്കപ്പെടണം. അതിനുള്ള പദ്ധതികള്‍ക്ക് സംഘടനകള്‍ നേതൃത്വം നല്‍കണം. ജലചൂഷണത്തിനെതിരെ ശക്തമായ പ്രതിരോധം […]

കാസര്‍കോട്: ജലസംരക്ഷണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും പ്രകൃതി ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തിലും യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. തളങ്കര ജദീദ് റോഡ് യുവജന വായനശാലയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 'റെയിന്‍ ടു റെയിന്‍' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാലത്തിന് തുടക്കമായിരിക്കുകയാണ്. ജലസംരക്ഷണം പ്രഖ്യാപിത ലക്ഷ്യമായി വായനശാലകള്‍ പോലുള്ള സംഘടനകള്‍ കാണണം. ഒരു തുള്ളി ജലം പോലും പാഴായിപ്പോവാതെ സംരക്ഷിക്കപ്പെടണം. അതിനുള്ള പദ്ധതികള്‍ക്ക് സംഘടനകള്‍ നേതൃത്വം നല്‍കണം. ജലചൂഷണത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണം. കാസര്‍കോട് ബ്ലോക്കില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവ് വളരെ കുറവാണെന്ന കണ്ടെത്തല്‍ ആശങ്കാജനകമാണ്. കുടിവെള്ളം ലഭിക്കാതെ പ്രയാസപ്പെട്ടുപോകുന്ന ഒരു സാഹചര്യം ഉണ്ടാവരുത്. നല്ല രീതിയിലുള്ള വായനയിലൂടെ ബുദ്ധിവികാസവും ചിന്താവികാസവും നേടണമെന്നും കലക്ടര്‍ പറഞ്ഞു. ഓണ്‍ലൈനില്‍ നടന്ന യോഗത്തില്‍ വായനശാല പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സഹീര്‍ ആസിഫ് മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി കെ.എ അഫ്താബ് സ്വാഗതം പറഞ്ഞു. എം. ലുക്മാനുല്‍ ഹക്കീം, പി.എ മഹമൂദ് ഹാജി, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, മുജീബ് അഹ്‌മദ്, ശരീഫ് ചുങ്കത്തില്‍, എം.എച്ച് അബ്ദുല്‍ഖാദര്‍, ശിഹാബുദ്ദീന്‍ ബാങ്കോട്, പി.എ മുജീബ് റഹ്‌മാന്‍, മിഫ്താദ്, അസ്‌ലം കൊച്ചി, സമീര്‍ ചെങ്കളം, ഇബ്രാഹിം ബാങ്കോട്, ഇക്ബാല്‍ കൊട്ടയാടി, സിദ്ദീഖ് പട്ടേല്‍, ടി. അബ്ദുല്‍ഹക്കീം, അബ്ദുസ്സമദ്, റഫീഖ് ത്രീസ്റ്റാര്‍, മിയാദ് പീടേക്കാരന്‍, മുജീബ് കറാമ, ഹാഷി ബദറുദ്ദീന്‍, സാദിഖ് പീടേക്കാരന്‍, ഹനീഫ് കൊട്ടയാടി, അച്ചു അസ്‌ലം, കരീം ഖത്തര്‍, സേട്ട് ശംസു, ഖലീല്‍ മാഹിന്‍, അഷ്‌റഫ് സംബന്ധിച്ചു. അഹമദ് പീടേക്കാരന്‍ നന്ദി പറഞ്ഞു.