മുസോടി സ്വദേശി സൗദിയില്‍ കാറിടിച്ച് മരിച്ചു

മഞ്ചേശ്വരം: മുസോടി സ്വദേശി സൗദിയില്‍ കാറിടിച്ച് മരിച്ച തായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മുസോടി സ്വദേശിയും മച്ചംപാടിയില്‍ താമസക്കാരനുമായ മൂസ (42)യാണ് മരിച്ചത്. സൗദി ത്വാഹിഫില്‍ മദ്രസ ജീവനക്കാരനായിരുന്നു മൂസ. ഇന്നലെ രാത്രി 11 മണിയോടെ ജോലി സ്ഥലത്ത് നിന്ന് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ കാറിടിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. സമീപത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരിക്കുകയായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: മുന്‍ഷി, മുസ്താന്‍, മുസമ്മില്‍, ഹിബ.

Related Articles
Next Story
Share it