വിദ്വേഷത്തിനും ദുര്‍ഭരണത്തിനുമെതിരെ മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച് നവംബറില്‍

കാസര്‍കോട്: വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി യൂത്ത് മാര്‍ച്ച് നവംബറില്‍ സംഘടിപ്പിക്കും.കാമ്പയിനും അനുബന്ധ പരിപാടികളും വന്‍ വിജയമാക്കാന്‍ യൂത്ത് ലീഗ് ജില്ലാ ശില്‍പശാല ആഹ്വാനം ചെയ്തു. ശാഖ തലം മുതല്‍ ജില്ലാ തലം വരെ നടക്കുന്ന കാമ്പയിന്‍ വിജയിപ്പിക്കുന്നതിനായുള്ള കര്‍മ്മ പദ്ധതികള്‍ക്ക് മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മറ്റി രൂപം നല്‍കി. തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ […]

കാസര്‍കോട്: വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി യൂത്ത് മാര്‍ച്ച് നവംബറില്‍ സംഘടിപ്പിക്കും.
കാമ്പയിനും അനുബന്ധ പരിപാടികളും വന്‍ വിജയമാക്കാന്‍ യൂത്ത് ലീഗ് ജില്ലാ ശില്‍പശാല ആഹ്വാനം ചെയ്തു. ശാഖ തലം മുതല്‍ ജില്ലാ തലം വരെ നടക്കുന്ന കാമ്പയിന്‍ വിജയിപ്പിക്കുന്നതിനായുള്ള കര്‍മ്മ പദ്ധതികള്‍ക്ക് മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മറ്റി രൂപം നല്‍കി. തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ ജില്ലയില്‍ 5 ദിവസങ്ങളിലായി നടക്കുന്ന കാല്‍നട യാത്രയില്‍ ആയിരങ്ങള്‍ അണിനിരക്കും.
സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥികളായ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ട്രഷറര്‍ മുനീര്‍ ഹാജി പ്രസംഗിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് എം.സി ശിഹാബ് മാസ്റ്റര്‍ കാമ്പയിന്‍ വിശദീകരിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം യൂസഫ് ഉളുവാര്‍, ജില്ലാ ഭാരവാഹികളായ എം.എ നജീബ്, ഹാരിസ് തായല്‍, ഹാരിസ് അങ്കക്കളരി, റഹ്‌മാന്‍ ഗോള്‍ഡന്‍, ബാത്തിഷ പൊവ്വല്‍, എം.പി നൗഷാദ്, നൂറുദ്ദീന്‍ ബെളിഞ്ചം, പ്രവര്‍ത്തക സമിതി അംഗങ്ങളായ നാസിര്‍ ഇടിയ, സിദ്ദീഖ് സന്തോഷ് നഗര്‍, നദീര്‍ കൊതിക്കാല്‍, സലീല്‍ പടന്ന, ഹാരിസ് ബെദിര, കാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, ആസിഫ് പി.വൈ, സിദ്ദീഖ് ദണ്ഡഗോളി, അജ്മല്‍ തളങ്കര, ഫിറോസ് അടുക്കത്ത്ബയല്‍, മാലിക് ചെങ്കള, സലാം ചെര്‍ക്കള, മുജീബ് കമ്പാര്‍, ഖലീല്‍ സിലോണ്‍, ഷംസുദ്ദീന്‍ കിന്നിംഗാര്‍, റഹ്‌മാന്‍ കാപ്പില്‍, അബൂബക്കര്‍ കടാങ്കോട്, ഷെരീഫ് പന്നടുക്കം, ഷെരീഫ് മല്ലം, ഇഖ്ബാല്‍ വെള്ളിക്കോത്ത്, ടി.വി റിയാസ്, നിഷാം പട്ടേല്‍, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, സവാദ് അംഗഡിമുഗര്‍ സംബന്ധിച്ചു. ട്രഷറര്‍ എം.ബി ഷാനവാസ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it