മുസ്ലിം യൂത്ത് ലീഗ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം മാതൃക-കല്ലട്ര മാഹിന്‍

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം സന്നദ്ധ സേവന പ്രവര്‍ത്തകര്‍ക്ക് ആശ്വാസവും അവരെ ചേര്‍ത്ത് പിടിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ യുവജന സംഘടനകള്‍ക്ക് മാതൃകയുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. മരണപ്പെട്ടവര്‍ക്ക് മൂന്ന് ലക്ഷം രൂപയും മാരകമായ രോഗങ്ങള്‍, അപകടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് ചികില്‍സാ ചെലവിന്റെ ഒരു വിഹിതവും സഹായ ധനമായി സെക്യൂരിറ്റി സ്‌കീമില്‍ നിന്ന് നല്‍കുന്ന പദ്ധതി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ […]

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം സന്നദ്ധ സേവന പ്രവര്‍ത്തകര്‍ക്ക് ആശ്വാസവും അവരെ ചേര്‍ത്ത് പിടിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ യുവജന സംഘടനകള്‍ക്ക് മാതൃകയുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. മരണപ്പെട്ടവര്‍ക്ക് മൂന്ന് ലക്ഷം രൂപയും മാരകമായ രോഗങ്ങള്‍, അപകടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് ചികില്‍സാ ചെലവിന്റെ ഒരു വിഹിതവും സഹായ ധനമായി സെക്യൂരിറ്റി സ്‌കീമില്‍ നിന്ന് നല്‍കുന്ന പദ്ധതി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയകരമായി നടത്തി വരുന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം അംഗമായിരിക്കെ മരണപ്പെട്ട ചെര്‍ക്കളയിലെ ബാസിത് തായലിന്റെ കുടുംബത്തിന് അനുവദിച്ച മരണാനന്തര സഹായമായ മൂന്ന് ലക്ഷം രൂപ ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ജലീല്‍ എരുതുംകടവ്, എം.എച്ച്. മഹ്മൂദ് ചെങ്കള, വൈറ്റ് ഗാര്‍ഡ് ജില്ലാ കോഡിനേറ്റര്‍ നൂറുദ്ദീന്‍ ബെളിഞ്ചം, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ എം.എ നജീബ്, ഹാരിസ് തായല്‍, മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് സന്തോഷ് നഗര്‍, ജലീല്‍ തുരുത്തി, ശഫീഖ് പി.ബി, അര്‍ഷാദ് എതിര്‍ത്തോട്, റഹ്മാന്‍ തൊട്ടാന്‍, എം.എം നൗഷാദ്, ഹാരിസ് ബേവിഞ്ച, അബ്ദുല്‍ ഖാദര്‍ സിദ്ധ, ഫൈസല്‍ പൊടിപ്പള്ളം, ബഷീര്‍ നാല്‍ത്തടുക്ക, നിസാം എരിയപ്പാടി, ലത്തീഫ് സി.ബി, ഗഫൂര്‍ ബേവിഞ്ച, മാലിക് ചെങ്കള സംബന്ധിച്ചു.

Related Articles
Next Story
Share it