എ.ഐ ക്യാമറക്ക് മുന്നില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

കാസര്‍കോട്: സര്‍ക്കാര്‍ നടപ്പിലാക്കിയ എ.ഐ ക്യാമറകള്‍ ഇന്ന് മുതല്‍ പിഴ ഈടാക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്ത്.സംസ്ഥാന വ്യാപകമായി അഴിമതി ക്യാമറകള്‍ക്ക് മുമ്പില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് എംജി റോഡിലുള്ള എഐ ക്യാമറക്ക് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സിദ്ധീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി […]

കാസര്‍കോട്: സര്‍ക്കാര്‍ നടപ്പിലാക്കിയ എ.ഐ ക്യാമറകള്‍ ഇന്ന് മുതല്‍ പിഴ ഈടാക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്ത്.
സംസ്ഥാന വ്യാപകമായി അഴിമതി ക്യാമറകള്‍ക്ക് മുമ്പില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് എംജി റോഡിലുള്ള എഐ ക്യാമറക്ക് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സിദ്ധീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. മാഹിന്‍ കേളോട്ട്, ടി എം ഇഖ്ബാല്‍, സഹീര്‍ ആസിഫ്, ടി ഇ മുക്താര്‍, നാസര്‍ ചായിന്റടി, ബഷീര്‍ തൊട്ടാന്‍, ഹമീദ് ബെദിര, നൂറുദ്ധീന്‍ ബെളിഞ്ച, നൗഫല്‍ തായല്‍, ഖലീല്‍ സിലോണ്‍, ഇഖ്ബാല്‍ ബദിയടുക്ക, ജലീല്‍ തുരുത്തി, റഹ്‌മാന്‍ തൊട്ടാന്‍, സി ടി റിയാസ്, ഷഫീഖ് പിബിഎസ്, അര്‍ഷാദ് എതിര്‍ത്തോട്, മുജീബ് കമ്പാര്‍, അജ്മല്‍ തളങ്കര, ഹാരിസ് ബേവിഞ്ച, അഷ്ഫാഖ് തുരുത്തി, ഹസീബ് ചൗക്കി, ജുനൈദ് ചൂരി, ഷിഹാബ് പാറക്കട്ട്, കലന്തര്‍ ചെമ്മനാട്, ഹാഷിം ബംബ്രാണി, സിദ്ധീഖ് ചക്കര, ഷംസുദ്ധീന്‍ കിന്നിംഗാര്‍, മാഹിന്‍ ആലംപാടി, മൂസ ബാസിത്ത്, അന്‍വര്‍ സാദത്ത്, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ഗഫൂര്‍ ബേവിഞ്ച, കിദാസ് ബേവിഞ്ച, ബദ്‌റുദീന്‍ നെല്ലിക്കട്ട, റഷീദ് ഗസ്സാലി, മുജീബ് തായലങ്ങാടി, അന്‍വര്‍ പുളിമുട്ട, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it