മുത്തലാക്കില്‍ ബി.ജെ.പിക്ക് മുസ്ലിം വനിതകളുടെ പിന്തുണ: പറഞ്ഞത് പരിഹാസരൂപേണ; വിശദീകരണവുമായി വഹാബ്

ന്യൂഡല്‍ഹി: മുത്തലാക്ക് വിഷയത്തില്‍ ബി.ജെ.പിക്ക് മുസ്ലീം വനിതകളുടെ പിന്തുണ ലഭിച്ചെന്ന് പറഞ്ഞത് പരിഹാസ രൂപേണയാണെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി. അങ്ങനെ പിന്തുണ ലഭിച്ചെങ്കില്‍ വനിതാ സംവരണത്തില്‍ മുസ്ലിം സ്ത്രീകള്‍ക്കും സംവരണം അനുവദിക്കൂ എന്നാണ് താന്‍ പറഞ്ഞത്. മുസ്ലിം സ്ത്രീകളില്‍ നിന്ന് പിന്തുണ ലഭിച്ചെന്നത് ബി.ജെ.പി നിരന്തരം ഉന്നയിക്കുന്ന അവകാശവാദമാണ്. തന്റെ പരാമര്‍ശം വളച്ചൊടിക്കുകയായിരുന്നു-വഹാബ് വിശദീകരിച്ചു.വനിതാ സംവരണ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴായിരുന്നു വഹാബിന്റെ പരാമര്‍ശം. ഇത് വലിയ വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്ത് വന്നത്. വനിതാ […]

ന്യൂഡല്‍ഹി: മുത്തലാക്ക് വിഷയത്തില്‍ ബി.ജെ.പിക്ക് മുസ്ലീം വനിതകളുടെ പിന്തുണ ലഭിച്ചെന്ന് പറഞ്ഞത് പരിഹാസ രൂപേണയാണെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി. അങ്ങനെ പിന്തുണ ലഭിച്ചെങ്കില്‍ വനിതാ സംവരണത്തില്‍ മുസ്ലിം സ്ത്രീകള്‍ക്കും സംവരണം അനുവദിക്കൂ എന്നാണ് താന്‍ പറഞ്ഞത്. മുസ്ലിം സ്ത്രീകളില്‍ നിന്ന് പിന്തുണ ലഭിച്ചെന്നത് ബി.ജെ.പി നിരന്തരം ഉന്നയിക്കുന്ന അവകാശവാദമാണ്. തന്റെ പരാമര്‍ശം വളച്ചൊടിക്കുകയായിരുന്നു-വഹാബ് വിശദീകരിച്ചു.
വനിതാ സംവരണ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴായിരുന്നു വഹാബിന്റെ പരാമര്‍ശം. ഇത് വലിയ വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്ത് വന്നത്. വനിതാ സംവരണം യാഥാര്‍ത്ഥ്യമാകുന്നത് കോഴിക്ക് മുല വരും എന്ന് പറയുന്നതുപോലെയാണ്. സെന്‍സസും മണ്ഡല പുന:ര്‍നിര്‍ണയവും നടത്തിയ ശേഷമേ സംവരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാകൂ. 2034ല്‍ വനിതാ സംവരണം വരുമോ എന്നത് സംശയമാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ 2024ല്‍ തന്നെ ബി.ജെ.പിക്ക് ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ആവുന്നതേയുള്ളൂ. ഒറ്റരാത്രി കൊണ്ടാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it