മുസ്ലിം വ്യക്തി നിയമം: പെണ്‍കുട്ടികളുടെ ദായക്രമവും പിതാക്കളുടെ പുനര്‍വിവാഹവും
ഒരു കഥ കേട്ടാലും: ഒരുത്തന്‍ വധുവിന്റെ പിതാവിനോട് ആവശ്യപ്പെട്ട സ്ത്രീധനം മാര്‍ക്ക് ഫോര്‍ അമ്പാസിഡര്‍ കാര്‍. വിവാഹ ദിവസത്തോടെ പുത്തന്‍ കാര്‍ വന്നെത്തി. ചടങ്ങും സദ്യയും കഴിഞ്ഞ് പൊന്നില്‍ കുളിച്ച പുതിയ പെണ്ണ് സീരിയല്‍ നടിയെപ്പോലെ കാറിന്റെ അടുത്തേക്ക് വരന്റെ കൈപിടിച്ച് മന്ദം മന്ദം നടക്കുകയായി. അവള്‍ കരഞ്ഞു, സന്തോഷം കൊണ്ടായിരിക്കാം. മാതാവും കരഞ്ഞു, എന്റെ ഗതി എന്റെ മകള്‍ക്കും വന്നല്ലോ എന്നു ചിന്തിച്ചായിരിക്കാം. വധൂവരന്മാര്‍ എല്ലാവരോടും കൈവീശി യാത്ര ചോദിച്ചു. കാര്‍ ഡ്രൈവ് ചെയ്യുന്നതു പോകട്ടെ […]
ഒരു കഥ കേട്ടാലും: ഒരുത്തന്‍ വധുവിന്റെ പിതാവിനോട് ആവശ്യപ്പെട്ട സ്ത്രീധനം മാര്‍ക്ക് ഫോര്‍ അമ്പാസിഡര്‍ കാര്‍. വിവാഹ ദിവസത്തോടെ പുത്തന്‍ കാര്‍ വന്നെത്തി. ചടങ്ങും സദ്യയും കഴിഞ്ഞ് പൊന്നില്‍ കുളിച്ച പുതിയ പെണ്ണ് സീരിയല്‍ നടിയെപ്പോലെ കാറിന്റെ അടുത്തേക്ക് വരന്റെ കൈപിടിച്ച് മന്ദം മന്ദം നടക്കുകയായി. അവള്‍ കരഞ്ഞു, സന്തോഷം കൊണ്ടായിരിക്കാം. മാതാവും കരഞ്ഞു, എന്റെ ഗതി എന്റെ മകള്‍ക്കും വന്നല്ലോ എന്നു ചിന്തിച്ചായിരിക്കാം. വധൂവരന്മാര്‍ എല്ലാവരോടും കൈവീശി യാത്ര ചോദിച്ചു. കാര്‍ ഡ്രൈവ് ചെയ്യുന്നതു പോകട്ടെ […]
ഒരു കഥ കേട്ടാലും: ഒരുത്തന്‍ വധുവിന്റെ പിതാവിനോട് ആവശ്യപ്പെട്ട സ്ത്രീധനം മാര്‍ക്ക് ഫോര്‍ അമ്പാസിഡര്‍ കാര്‍. വിവാഹ ദിവസത്തോടെ പുത്തന്‍ കാര്‍ വന്നെത്തി. ചടങ്ങും സദ്യയും കഴിഞ്ഞ് പൊന്നില്‍ കുളിച്ച പുതിയ പെണ്ണ് സീരിയല്‍ നടിയെപ്പോലെ കാറിന്റെ അടുത്തേക്ക് വരന്റെ കൈപിടിച്ച് മന്ദം മന്ദം നടക്കുകയായി. അവള്‍ കരഞ്ഞു, സന്തോഷം കൊണ്ടായിരിക്കാം. മാതാവും കരഞ്ഞു, എന്റെ ഗതി എന്റെ മകള്‍ക്കും വന്നല്ലോ എന്നു ചിന്തിച്ചായിരിക്കാം. വധൂവരന്മാര്‍ എല്ലാവരോടും കൈവീശി യാത്ര ചോദിച്ചു. കാര്‍ ഡ്രൈവ് ചെയ്യുന്നതു പോകട്ടെ അതിന്റെ ഡോര്‍ തുറക്കാന്‍ പോലും വരന് അറിയുന്നില്ല. പുസ്തകം വായിച്ച വിവരമേ അവനുള്ളു.
ഇക്കാലത്തെ ചില ഖുര്‍ആന്‍ വ്യാഖ്യാതകള്‍ക്കും ഈ ഉപമ ചേരും. അപാരമായ ബുദ്ധി, അറബി ഭാഷയില്‍ അഗാധമായ പാണ്ഡിത്യം, ഖുര്‍ആനിലെ അലങ്കാരിക പ്രയോഗങ്ങള്‍, വ്യാകരണത്തില്‍ ആഴത്തിലുള്ള പരിജ്ഞാനം, ഹദീസുകളും നിദാന ശാസ്ത്രവും, സൂക്തങ്ങള്‍ ഇറങ്ങിയ പശ്ചാത്തലങ്ങള്‍ ഇതൊന്നും ഇല്ലാത്ത ഒരാള്‍ ഖുര്‍ആന്‍ വ്യഖ്യാനിക്കാന്‍ തുടങ്ങിയാല്‍ അവതാളത്തിലെത്തും. വിശ്രുതനായ ചാള്‍സ്ഡിക്കന്‍സിന്റെ 'ഡേവിഡ് കോപ്പര്‍ ഫീല്‍ഡ്' മലയാളത്തില്‍ ആയപ്പോള്‍ 'ദാവീദ് ചെമ്പുകണ്ടത്തില്‍' ആയ കഥ ഓര്‍ക്കുക.
യസ്യ നാസ്തീ സ്വയം പ്രജ്ഞാശാസ്ത്രം
തസ്യ കരോതി കിം.
ലോചനാഭ്യാം
വിഹീനസ്യ
ദര്‍പണഃ കിം കരിഷ്യതി.
-ചാണക്യന്‍
'വേദാര്‍ത്ഥം മനസ്സിലാക്കാന്‍ ബുദ്ധിയില്ലാത്തവന് കഴിയാത്തതു കൊണ്ട് കണ്ണില്ലാത്തവന് കണ്ണാടി എന്ന പോലെ ആ വേദവും അവന് ഉപയോഗ ശൂന്യമാകുന്നു.'
വേദഗ്രന്ഥം ഒരു നോവലോ, കാവ്യമോ മാപ്പിളപ്പാട്ടോ അല്ലെന്നോര്‍ക്കണം. തദ്‌വിഷയകമായി ആഴമേറിയ വിജ്ഞാനവും ഉള്‍ക്കാഴ്ചയും ഇല്ലാത്തൊരുത്തന്‍ ഏതെങ്കിലും പരിഭാഷ വായിച്ച് വ്യഖ്യാനിക്കാനിറങ്ങിയാല്‍ അന്ധന്‍ കണ്ണാടിയില്‍ നോക്കുന്നതു പോലിരിക്കും. അന്ധന് സൗന്ദര്യവും വൈരുപ്യവും വേര്‍തിരിക്കാനാവില്ലല്ലോ.
കേരളത്തിലെ ചില മുസ്ലിമുകള്‍ തങ്ങള്‍ക്ക് പെണ്‍കുട്ടികള്‍ മാത്രമായതിന്റെ പേരില്‍ അസ്വസ്ഥരായെന്നും തന്റെ മരണാനന്തരം സ്വത്തിന്റെ ചെറിയൊരംശം മറ്റു അടുത്ത ബന്ധുക്കള്‍ക്ക് പോകുമെന്നും കണ്ട് ഉല്‍കണ്ഠാകുലരാവുകയും ദശാബ്ദങ്ങള്‍ക്ക് മുമ്പ് നിയമാനുസൃതമായി നിക്കാഹ് കഴിച്ച ഭാര്യയെ സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന്റെ പിന്‍ബലത്തോടെ വീണ്ടും വിവാഹം കഴിച്ചുവെന്നും വാര്‍ത്തകള്‍ വന്നതും ചര്‍ച്ചാ വിഷയമായതുമാണ് ഈ കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇസ്ലാമിക നിയമത്തിന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍ മുസ്ലിം എന്നത് കേവലം ഒരു ജാതിയിലോ വര്‍ഗ്ഗത്തിലോ ആള്‍ക്കൂട്ടത്തിലോ പെട്ട വ്യക്തിയല്ല. കമ്മ്യൂണിസം ഒരാദര്‍ശം എന്ന് പറയുന്നത് പോലെ ഇസ്ലാം ഒരാദര്‍ശമാണ്. ഖുര്‍ആനും സുന്നത്തും അംഗീകരിക്കുന്നവരെയാണ് മുസ്ലിംകളെന്ന് പറയുന്നതെങ്കിലും സര്‍ക്കാരിന്റെ സ്ഥിതി വിവരക്കണക്കില്‍ മുസ്ലിംകള്‍ക്കു ജനിച്ച സന്തതികളെ ദൈവവിഷേധികളാണെങ്കിലും മുസ്ലിമുകളായി കണക്കാക്കും. ഇന്ത്യയിലെ മുസ്ലിമുകള്‍ക്ക് മുസ്ലിം നിയമം ബാധകവുമാണ്. ഇന്ത്യന്‍ പീനല്‍കോഡ്, സിവില്‍ പ്രൊസീജ്യര്‍ കോഡ്, ഇന്ത്യന്‍ എവിടെന്‍സ് ആക്ട്, വിവാഹ പ്രായ നിയമങ്ങള്‍ മുതലായവ എല്ലാ പൗരന്മാര്‍ക്കും ബാധകമാണ് താനും. ഖുര്‍ആന്‍ വ്യഖ്യാനിക്കേണ്ടത് ഒരോരുത്തരുടെയും യുക്തിക്കനുസരിച്ചല്ല മറിച്ച് അഗാധജ്ഞാനമുള്ള മഹാ പണ്ഡിതരായ പണ്ഡിതലോകം പൊതുടെ അംഗീകരിച്ച വ്യാഖ്യാതാക്കളുടെ പഠനങ്ങളെ അവലംബിച്ചായിരിക്കണം. അവരെവിടെ? അല്‍പ പ്രഭാവരായ നമ്മളെവിടെ? Syid Murthaza Husain Vs Musammat Alhan Bibi എന്ന റിപ്പോര്‍ട്ട് ചെയ്ത പ്രമാദമായ കേസിലെ സുപ്രധാനമായ വിധിന്യായത്തില്‍ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റീസ് കറാമത്ത് ഹുസൈന്റെ നിരീക്ഷണവും വ്യത്യസ്തമല്ല. അസ്മാദൃശന്മാര്‍ ഖുര്‍ആന്‍ വ്യഖ്യാനിക്കാന്‍ ചെന്നാല്‍ ചാണക്യന്‍ സൂചിപ്പിച്ച പോലെ അന്ധന്‍ കണ്ണാടി കാണുന്നതു പോലിരിക്കും.
സ്‌പെഷ്യല്‍ മാര്യേജ് ആക്ടനുസരിച്ച് വിവാഹം കഴിക്കണമെങ്കില്‍ ഒന്നാമത്തെ നിബന്ധന അയാള്‍ക്ക് അല്ലെങ്കില്‍ അവള്‍ക്ക് ഒരു ഇണ ഉണ്ടായിരിക്കരുത് എന്നതാണ്. അങ്ങനെ വരുമ്പോള്‍ നേരത്തെ വിവാഹം കഴിച്ച ഇണ നിലവിലിരിക്കെ രണ്ടാം വിവാഹം സാധുവാകുന്നതെങ്ങനെ? സാധുവാകുമെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ ആ വിവാഹത്തിന് മുന്‍കാല പ്രാബല്യം കിട്ടുകയില്ല താനും. ആദ്യത്തെ വിവാഹം ഇസ്ലാം മതാചാരപ്രകാരമാണെങ്കില്‍ ആ വൈവാഹിക ബന്ധത്തിലുള്ള സന്താനങ്ങളുടെ ദായക്രമവും മുസ്ലിം നിയമപ്രകാരമായിരിക്കുമെന്നര്‍ത്ഥം.
മുസ്ലിം നിമത്തിലെ ദായക്രമം ഖുര്‍ആനികവും പല ഘടകങ്ങളെയും പരിഗണിച്ചുമാണിരിക്കുന്നത്. പരേതന്റെ സ്വത്തിന്റെ നേര്‍പകുതിയും മകള്‍ക്ക് കിട്ടുന്ന സാഹചര്യവുമുണ്ട്. (സൂറ നിസാഅ്, സൂക്തം 11 കാണുക) ഖുര്‍ആന്‍ വ്യഖ്യാനിക്കേണ്ട സാഹചര്യം ഉയരുമ്പോള്‍ അതെങ്ങനെ ആയിരിക്കണമെന്ന ചോദ്യത്തിന് പ്രകൃതിയുക്തവും പ്രായോഗികവും നീതിയുക്തവുമായ മറുപടി കൂടിയാണ് മേലുദ്ധരിച്ച കോടതിവിധി. പ്രസ്തുത വിധിന്യായത്തില്‍ ഇവ്വിഷയകമായി പ്രീവി കൗണ്‍സിലിന്റെ നിഗമനം വന്‍പ്രാധാന്യത്തോടെ എടുത്തു പറഞ്ഞിട്ടുണ്ട്.
പ്രസക്ത ഭാഗം:
'......... it would be wrong for the court on a point of this kind to attempt to put their own construction on the Quran in opposition to the express ruling of commentators of; such great antiquity and high authority.' What their Lordships have said about the Quran will apply with greater force to the traditions.
പെണ്‍ മക്കള്‍ മാത്രമുള്ള പരേതന്റെ സ്വത്തിന്റെ ചെറിയൊരംശം തന്റെ അടുത്ത രക്തബന്ധുക്കള്‍ക്കു പോലും പോകുന്നത് തടയാനാണല്ലോ ദശാബ്ദങ്ങള്‍ക്ക് മുമ്പ് കെട്ടിയ ഇണയെ വീണ്ടും കെട്ടാന്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന്റെ തണലില്‍ ചിലര്‍ കെട്ടിയതും കെട്ടാന്‍ പ്രേരിപ്പിക്കുന്നതും. പ്രത്യക്ഷത്തില്‍ സമ്മോഹനമോ തമാശയോ ആയി തോന്നാമെങ്കില്‍ പോലും സൂക്ഷ്മ പരിശോധനയില്‍ അത് അബദ്ധവും അനാവശ്യവുമാണെന്ന് ബോധ്യപ്പെടുമെന്ന് ഇത്രയും വിവിരിച്ചതില്‍ നിന്ന് മനസ്സിലാകുമെന്ന് വിചാരിക്കുന്നു. മുഴുവന്‍ സ്വത്തും തന്റെ പെണ്‍മക്കള്‍ക്കു തന്നെ കിട്ടണമെന്ന് ഒരാള്‍ക്ക് ശാഠ്യമാണെങ്കില്‍ അത് പരിഹാസ്യമല്ലാത്ത രണ്ടാം കെട്ട് വേണ്ടാത്ത മറ്റ് വഴികള്‍ ഉണ്ടു താനും.
അല്ലാമാ ഇഖ്ബാലിന്റെ കുട്ടിക്കാലത്ത് തന്റെ പിതാവ് ഒരു ഉപദേശം നല്‍കി. അദ്ദേഹം അത് ഹൃദയത്തില്‍ കൊത്തിവെക്കുകയും പിന്നീട് കവിതാരൂപത്തിലാക്കുകയും ചെയ്തു:
'തേരെ സമീര്‍ പെ
ജബ് തക് ന ഹോ
നുസൂല്‍ എ കിതാബ്
ഗിറഹ് ഗാഹ് ഹെ
ന റാസി ഹെ
ന സാഹിബ്
ഏ കശാഫ്.'
(നിന്റെ ആത്മാവിലേക്ക് അല്ലാഹുവിന്റെ കിതാബ് ഇറങ്ങാത്ത കാലത്തോളം ആരുടെ തഫ്‌സീര്‍ വായിച്ചാലും കെട്ടുകള്‍ അഴിയുകയില്ല- കാര്യങ്ങള്‍ തിരിയുകയില്ല) പലരും കാര്യങ്ങള്‍ തിരിയാതെ നട്ടം തിരിയുകയാണ്.
-അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍