കാസര്‍കോട്ടും മഞ്ചേശ്വരത്തും മുസ്ലീം ലീഗ് ചരിത്ര വിജയം നേടും- ടി.ഇ. അബ്ദുല്ല

കാസര്‍കോട്: സ്ഥാനാര്‍ത്ഥിയാവാത്തതില്‍ വിഷമമില്ലെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി എന്‍.എ നെല്ലിക്കുന്നിന് വേണ്ടി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്നും മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല പറഞ്ഞു. വാപ്പയുടെ കൈ പിടിച്ചാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. പാര്‍ട്ടി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തകരെ സേവിക്കുക എന്ന മാതൃകയാണ് വാപ്പ എനിക്ക് കാണിച്ചു തന്നത്. ആ പാതയില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ല-മുന്‍ എം.എല്‍.എ. ടി.എ. ഇ. ബ്രാഹിമിന്റെ മകന്‍ കൂടിയായ ടി.ഇ. അബ്ദുല്ല പറഞ്ഞു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മുസ്ലീം ലീഗ് […]

കാസര്‍കോട്: സ്ഥാനാര്‍ത്ഥിയാവാത്തതില്‍ വിഷമമില്ലെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി എന്‍.എ നെല്ലിക്കുന്നിന് വേണ്ടി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്നും മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല പറഞ്ഞു. വാപ്പയുടെ കൈ പിടിച്ചാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. പാര്‍ട്ടി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തകരെ സേവിക്കുക എന്ന മാതൃകയാണ് വാപ്പ എനിക്ക് കാണിച്ചു തന്നത്. ആ പാതയില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ല-മുന്‍ എം.എല്‍.എ. ടി.എ. ഇ. ബ്രാഹിമിന്റെ മകന്‍ കൂടിയായ ടി.ഇ. അബ്ദുല്ല പറഞ്ഞു.
കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മുസ്ലീം ലീഗ് ചരിത്ര വിജയം നേടുമെന്നും ഉദുമ അടക്കം മറ്റു മണ്ഡലങ്ങളിലും യു.ഡി.എഫ്. വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it