കാസര്‍കോട് മണ്ഡലത്തില്‍ മുസ്ലിം ലീഗ് രാഷ്ട്രീയ പാഠശാല തുടങ്ങും

കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം എക്‌സിക്യൂട്ടീവ് മീറ്റിംഗ് 'പ്ലാന്‍-25' ക്യാമ്പ് സമാപിച്ചു.സങ്കീര്‍ണതകള്‍ നിറഞ്ഞ പുതിയ കാലത്തെ വെല്ലുവിളികളെ അതിജയിച്ച് സംഘടന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി വാര്‍ഡ് തലം മുതലുള്ള ജനപ്രതിധിനികള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, വനിതകള്‍, തൊഴിലാളികള്‍, പ്രവാസികള്‍ എന്നീ ഘടകങ്ങളിലെ പ്രധാന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക രാഷ്ട്രീയ പരിശീലന ക്ലാസുകള്‍ നല്‍കുന്നതിന് വേണ്ടി രാഷ്ട്രീയ പാഠശാലയ്ക്ക് തുടക്കം കുറിക്കാന്‍ യോഗം തീരുമാനിച്ചു. റമദാനിലെ റിലീഫ് പ്രവര്‍ത്തനം വാര്‍ഡുകളില്‍ ശക്തമാക്കാനും മുനിസിപ്പല്‍, പഞ്ചായത്ത് ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.വെല്‍ഫിറ്റ് […]

കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം എക്‌സിക്യൂട്ടീവ് മീറ്റിംഗ് 'പ്ലാന്‍-25' ക്യാമ്പ് സമാപിച്ചു.
സങ്കീര്‍ണതകള്‍ നിറഞ്ഞ പുതിയ കാലത്തെ വെല്ലുവിളികളെ അതിജയിച്ച് സംഘടന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി വാര്‍ഡ് തലം മുതലുള്ള ജനപ്രതിധിനികള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, വനിതകള്‍, തൊഴിലാളികള്‍, പ്രവാസികള്‍ എന്നീ ഘടകങ്ങളിലെ പ്രധാന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക രാഷ്ട്രീയ പരിശീലന ക്ലാസുകള്‍ നല്‍കുന്നതിന് വേണ്ടി രാഷ്ട്രീയ പാഠശാലയ്ക്ക് തുടക്കം കുറിക്കാന്‍ യോഗം തീരുമാനിച്ചു. റമദാനിലെ റിലീഫ് പ്രവര്‍ത്തനം വാര്‍ഡുകളില്‍ ശക്തമാക്കാനും മുനിസിപ്പല്‍, പഞ്ചായത്ത് ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വെല്‍ഫിറ്റ് മാനറിലെ ടി.ഇ. അബ്ദുല്ല നഗറില്‍ യു.എ.ഇ കെ.എം.സി.സി. കേന്ദ്ര ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര പതാക ഉയര്‍ത്തി. പ്രസിഡണ്ട് മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എം. ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ചരിത്രവും സമീപനവും എന്ന വിഷയത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി. സൈതലവി ക്ലാസ് എടുത്തു.
ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ട്രഷറര്‍ പി.എം. മുനീര്‍ ഹാജി, എ.എം. കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, കെ.ബി കുഞ്ഞാമു ഹാജി, അഷ്‌റഫ് എടനീര്‍, ഹാഷിം കടവത്ത്, നാസര്‍ ചായിന്റടി, സി.എ.അബ്ദുല്‍ റഹ്‌മാന്‍, എം.എ.എച്ച്. മഹമൂദ്, ടി.ഇ മുഖ്താര്‍, കെ.എ അബ്ദുല്ല കുഞ്ഞി, എസ്. മുഹമ്മദ്, നാസര്‍ ചെര്‍ക്കളം, കെ.എം. ബഷീര്‍, ഹമീദ് ബെദിര, ജലീല്‍ എരുതുംകടവ്, ഇഖ്ബാല്‍ പി.എ. ചേരൂര്‍, അന്‍വര്‍ ചേരങ്കൈ, സിദ്ധീഖ് ബേക്കല്‍, അഡ്വ. ബി.കെ. ഷംസുദ്ധീന്‍, മജീദ് പട്ട്‌ള, അന്‍വര്‍ ഓസോണ്‍, അബ്ദുല്ല ചാല്‍ക്കര, എം.എ. ഹാരിസ്, അലി തുപ്പക്കല്‍, ബി.ടി. അബ്ദുല്ല കുഞ്ഞി, എസ്.കെ. അബ്ബാസ് അലി, എന്‍.എച്ച്. മുഹമ്മദ്, മൂസാ ബി. ചെര്‍ക്കള, ഇ. അബൂബക്കര്‍ ഹാജി, അഡ്വ. ബേവിഞ്ച അബ്ദുല്ല, എന്‍.എ. അബൂബക്കര്‍, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, സഹീര്‍ ആസിഫ്, റഫീക്ക് കേളോട്ട്, എം.എ. നജീബ്, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, അനസ് എതിര്‍ത്തോട്, കെ.എം.അബ്ദുല്‍ റഹിമാന്‍, അബ്ബാസ് ബീഗം, മുഹമ്മദ് കുഞ്ഞി കടവത്ത്, മുനീര്‍ പി. ചെര്‍ക്കള, ഹമീദ് നെക്കര, മൂസാ ഹാജി, ചേരൂര്‍, മഹമൂദ് കുഞ്ഞിക്കാനം, ഹനീഫ് കരിങ്ങപ്പളം, എ.എ. ജലീല്‍, മുഹമ്മദ് കുഞ്ഞി എരിയാല്‍, അബ്ദുല്‍ റഹ്‌മാന്‍ ഹാജി പട്ട്‌ള, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഹമ്മദ് ഇഖ്ബാല്‍ സി.എ, എ.എസ്. അഹമദ് മാന്യ, കെ. അസീസ് ഹാജി, സി.എ. ഷരീഫ് കാറഡുക്ക, എ.എം. അബ്ദുല്ല കുഞ്ഞി കാറഡുക്ക, അബൂബക്കര്‍ മാര്‍പ്പനടുക്ക, കെ. ഇഖ്ബാല്‍ കിന്നിംഗാര്‍, കാദര്‍ ബദ്രിയ, സാഹിന സലീം, നജ്മ അബ്ദുല്‍ഖാദര്‍, അഡ്വ. സമീറ ഫൈസല്‍, ഷാനിഫ് നെല്ലിക്കട്ട, അന്‍സാഫ് കുന്നില്‍, മുത്തലിബ് പാറക്കെട്ട്, സക്കീല മജീദ്, സാഹിറ മജീദ്, ഗഫൂര്‍ തളങ്കര, ഇ.ആര്‍. ഹമീദ് പങ്കെടുത്തു.

Related Articles
Next Story
Share it