കാസര്‍കോട് നഗരസഭയില്‍ മുസ്ലിം ലീഗിന്റെ ജയം; ദുബായിലും ആഘോഷം

ദുബായ്: കാസര്‍കോട് നഗരസഭയില്‍ മുസ്ലിം ലീഗിന്റെ തിളക്കമാറുന്ന വിജയത്തില്‍ ദുബായില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ മധുര വിതരണം ചെയ്ത് ആഘോഷിച്ചു. വോട്ടര്‍മാര്‍ക്ക് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ ഭാരവാഹികള്‍ ചേര്‍ന്ന യോഗത്തില്‍ നന്ദി അറിയിച്ചു. യോഗം ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ പ്രസിഡന്റ് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു. പുതുതായി തിരഞ്ഞെടുത്ത നഗരസഭാ അംഗങ്ങള്‍ക്ക് ജനങ്ങളുടെ സ്പന്ദനം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്ന് യോഗം ഉദ്്ഘാടനം ചെയ്ത് യു.എ.ഇ ദേശിയ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര അഭിപ്രായപ്പെട്ടു. യോഗത്തില്‍ കാസര്‍കോട് […]

ദുബായ്: കാസര്‍കോട് നഗരസഭയില്‍ മുസ്ലിം ലീഗിന്റെ തിളക്കമാറുന്ന വിജയത്തില്‍ ദുബായില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ മധുര വിതരണം ചെയ്ത് ആഘോഷിച്ചു. വോട്ടര്‍മാര്‍ക്ക് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ ഭാരവാഹികള്‍ ചേര്‍ന്ന യോഗത്തില്‍ നന്ദി അറിയിച്ചു.
യോഗം ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ പ്രസിഡന്റ് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു. പുതുതായി തിരഞ്ഞെടുത്ത നഗരസഭാ അംഗങ്ങള്‍ക്ക് ജനങ്ങളുടെ സ്പന്ദനം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്ന് യോഗം ഉദ്്ഘാടനം ചെയ്ത് യു.എ.ഇ ദേശിയ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര അഭിപ്രായപ്പെട്ടു.
യോഗത്തില്‍ കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ജില്ലാ സെക്രട്ടറി ഫൈസല്‍ മുഹ്‌സിന്‍, മണ്ഡലം ഉപാധ്യക്ഷന്‍ സുബൈര്‍ അബ്ദുള്ള, ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുബൈര്‍ തളങ്കര, മുന്‍സിപ്പല്‍ ഭാരവാഹികളായ സിനാന്‍ തോട്ടാന്‍, അന്‍വര്‍ സാജിദ്, കാമില്‍ ബാങ്കോട്, മിര്‍ഷാദ് പൂരണം, ആഷിക്ക് പള്ളം, ഇക്ബാല്‍ കെപി, സുഹൈല്‍ പടിഞ്ഞാര്‍, ഷിഫാസ് തളങ്കര, തസ്ലീം ബെല്‍ക്കാട്, ഹനീഫ് നെല്ലിക്കുന്ന്, അസ്ലം ഗസ്സാലി എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതവും ഉപാധ്യക്ഷന്‍ തല്‍ഹത് തളങ്കര നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it