സി.എച്ച് സെന്ററിന് താങ്ങായി മുസ്ലിം ലീഗ്; മൂന്ന് മണ്ഡലങ്ങളില്‍ നിന്ന് ശേഖരിച്ച് നല്‍കിയത് 17,72,886 രൂപ

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം പ്രകാരം മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ നിയോജക മണ്ഡലം കമ്മിറ്റികള്‍ വിവിധ പഞ്ചായത്തുകളിലെ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റികള്‍ മുഖേന കാസര്‍കോട് സി.എച്ച്. സെന്ററിന് 17,72,886 രൂപ സ്വരൂപിച്ച് നല്‍കി. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് 4,11,114 രൂപയാണ് സ്വരൂപിച്ചത്. മഞ്ചേശ്വരം (64,872), വോര്‍ക്കാടി (21,032), മീഞ്ച (19, 200), പൈവളിഗെ (50,000), എണ്‍മകജെ (36,820), പുത്തിഗെ (40,750), കുമ്പള (73,940), മംഗല്‍പാടി (10,4500). കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് 9,69,034 രൂപ […]

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം പ്രകാരം മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ നിയോജക മണ്ഡലം കമ്മിറ്റികള്‍ വിവിധ പഞ്ചായത്തുകളിലെ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റികള്‍ മുഖേന കാസര്‍കോട് സി.എച്ച്. സെന്ററിന് 17,72,886 രൂപ സ്വരൂപിച്ച് നല്‍കി.
മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് 4,11,114 രൂപയാണ് സ്വരൂപിച്ചത്. മഞ്ചേശ്വരം (64,872), വോര്‍ക്കാടി (21,032), മീഞ്ച (19, 200), പൈവളിഗെ (50,000), എണ്‍മകജെ (36,820), പുത്തിഗെ (40,750), കുമ്പള (73,940), മംഗല്‍പാടി (10,4500).
കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് 9,69,034 രൂപ സ്വരൂപിച്ചു. ചെങ്കള (3,00,040), കാസര്‍കോട് മുനിസിസിപ്പാലിറ്റി (2,54,421), മൊഗ്രാല്‍പുത്തൂര്‍ (1,19,000), മധൂര്‍ (1,13,127), കാറഡുക്ക (37,850), കുമ്പഡാജെ (33,365), ബദിയടുക്ക (1,00,000), ബെള്ളൂര്‍ (11,231).
ഉദുമ മണ്ഡലത്തില്‍ നിന്ന് 3,92,738 രൂപ സ്വരൂപിച്ചു. ചെമ്മനാട് (1,80,000), ഉദുമ (88,020), മുളിയാര്‍ (53,086), ദേലംമ്പാടി (40,372), പുല്ലൂര്‍പെരിയ (22,250) കുറ്റിക്കോല്‍ (4,950), ബേഡടുക്ക (4,060).
സ്വരൂപിച്ച തുക ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല സി.എച്ച്. സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയടിനും ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ടിനും കൈമാറി.
ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., പി.എം.മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, ടി.എ.മൂസ, എ.എം. കടവത്ത്, എം. അബ്ബാസ്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ.ബി. ഷാഫി, ദുബായ് സംസ്ഥാന കെ.എം.സി.സി. സീനിയര്‍ വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ സംബന്ധിച്ചു.

Related Articles
Next Story
Share it