ഇന്ത്യ ആര് ഭരിക്കണമെന്ന് ഇത്തവണ തെക്കേ ഇന്ത്യക്കാര്‍ തീരുമാനിക്കും-സാദിഖലി തങ്ങള്‍

കാഞ്ഞങ്ങാട്: മുമ്പൊക്കെ ഇന്ത്യ ഭരിക്കണമെന്ന് തീരുമാനിച്ചിരുന്നത് യു.പിയിലെയും ഉത്തരേന്ത്യയിലെയും ആള്‍ക്കാരായിരുന്നുവെന്നും എന്നാല്‍ ഇതില്‍ മാറ്റം വരാന്‍ പോവുകയാണെന്നും ഇന്ത്യ ആര് ഭരിക്കണമെന്ന് ഇത്തവണ തെക്കേ ഇന്ത്യക്കാരാണ് തീരുമാനിക്കാന്‍ പോകുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യു.ഡി.എഫില്‍ ഏറ്റവും വലിയ പ്രയാസം ഉണ്ടാക്കിയിരുന്നത് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുക എന്നതായിരുന്നു. എന്നാല്‍ യു.ഡി.എഫ് ഇത്തവണ […]

കാഞ്ഞങ്ങാട്: മുമ്പൊക്കെ ഇന്ത്യ ഭരിക്കണമെന്ന് തീരുമാനിച്ചിരുന്നത് യു.പിയിലെയും ഉത്തരേന്ത്യയിലെയും ആള്‍ക്കാരായിരുന്നുവെന്നും എന്നാല്‍ ഇതില്‍ മാറ്റം വരാന്‍ പോവുകയാണെന്നും ഇന്ത്യ ആര് ഭരിക്കണമെന്ന് ഇത്തവണ തെക്കേ ഇന്ത്യക്കാരാണ് തീരുമാനിക്കാന്‍ പോകുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യു.ഡി.എഫില്‍ ഏറ്റവും വലിയ പ്രയാസം ഉണ്ടാക്കിയിരുന്നത് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുക എന്നതായിരുന്നു. എന്നാല്‍ യു.ഡി.എഫ് ഇത്തവണ അത് ഏറെ വിജയകരമായി തരണം ചെയ്തിരിക്കുകയാണ്. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഒന്നു നോക്കിയാല്‍ തന്നെ ആര്‍ക്ക് വോട്ട് നല്‍കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാന്‍ പറ്റുമെന്നും തങ്ങള്‍ പറഞ്ഞു. വോട്ട് കിട്ടാന്‍ ജനങ്ങളില്‍ അകല്‍ച്ച ഉണ്ടാക്കുകയാണെന്നും അസഹിഷ്ണുത മതവിശ്വാസം എന്നിവ വോട്ടു ബാങ്കിനുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നും സി.പി.എം പ്രവര്‍ത്തകര്‍ ഓഫീസുകളടക്കം ബി.ജെ.പിയിലേക്ക് കൂടുമാറിയ സംഭവം നിലനില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോയെന്ന് പറഞ്ഞ് കോണ്‍ഗ്രസിനെ കുത്തി നോവിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. സി.ടി അഹമ്മദലി, ഷിബു ബേബി ജോണ്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എ. അബ്ദുല്‍ റഹിമാന്‍, കെ.ടി സഅദുല്ല, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, കെ.പി കുഞ്ഞിക്കണ്ണന്‍, സോണി സെബാസ്റ്റ്യന്‍, ബാലകൃഷ്ണന്‍ പെരിയ, കെ. നീലകണ്ഠന്‍, എം. അസിനാര്‍, ബഷീര്‍ വെള്ളിക്കോത്ത്, ഡോ. അജയ് കുമാര്‍ കോടോത്ത്, സൈമണ്‍ അലക്‌സ്, പി.എം മുനീര്‍ ഹാജി, കെ.ഇ.എ ബക്കര്‍, ടി.സി.എ റഹ് മാന്‍, വണ്‍ ഫോര്‍ അബ്ദുല്‍ റഹ്മാന്‍, അഡ്വ. എന്‍.എ ഖാലിദ്, എം.ബി യൂസഫ് ബന്തിയോട്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.ബി ഷാഫി, ജെറ്റോ ജോസഫ്, ഹരീഷ് ബി. നമ്പ്യാര്‍, വി.കെ രവീന്ദ്രന്‍, രവി കുളങ്ങര, നാഷണല്‍ അബ്ദുല്ല, സുധീഷ് കടന്നപ്പള്ളി, ഹക്കീം കുന്നില്‍, അഡ്വ. പി.വി സുരേഷ് പ്രസംഗിച്ചു.

Related Articles
Next Story
Share it