മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം വേണ്ട; മുസ്ലിംലീഗ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയെ സമീപിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിലെ മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. പൗരത്വ നിയമഭേദഗതി ചോദ്യം ചെയ്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയിലാണ് പുതിയ അപേക്ഷ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തത്. അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള […]

ന്യൂഡല്‍ഹി: മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയെ സമീപിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിലെ മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. പൗരത്വ നിയമഭേദഗതി ചോദ്യം ചെയ്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയിലാണ് പുതിയ അപേക്ഷ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തത്. അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്.
മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഭരണ ഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും ഈ ഉറപ്പ് ലംഘിച്ചാണ് 2019ലെ നിയമത്തിലെ വ്യവസ്ഥകള്‍ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ അഭയാര്‍ത്ഥികളായി താമസിക്കുന്ന മുസ്ലിം ഇതര വിഭാഗങ്ങള്‍ക്കാണ് അപേക്ഷ നല്‍കാന്‍ കേന്ദ്രം അവസരം നല്‍കിയിരിക്കുന്നത്.
ഹിന്ദു, സിഖ്, ക്രിസ്റ്റ്യന്‍, ജൈന, ബുദ്ധ, പാഴ്‌സി വിഭാഗത്തില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്കാണ് അപേക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവസരം നല്‍കിയിരിക്കുന്നത്. അപേക്ഷയില്‍ ജില്ലയിലെ കലക്ടര്‍മാര്‍ക്കാണ് തീരുമാനം എടുക്കാന്‍ അധികാരം നല്‍കിയിട്ടുള്ളത്. 1995ലെ പൗരത്വ നിയമ പ്രകാരം മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ കഴിയില്ലെന്നും മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related Articles
Next Story
Share it