മുസ്ലിം ലീഗ് ദളിത് പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് പോരാടുന്ന പാര്‍ട്ടി-സി.ടി അഹമ്മദലി

കാസര്‍കോട്: മുസ്ലിം ലീഗിന്റെ ചരിത്രം ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ട ചരിത്രമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി പറഞ്ഞു. മുസ്‌ലിം ലീഗിന്റെ പോഷകസംഘടനയായ ദളിത് ലീഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദളിത് ലീഗ് സംഗമം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലെ മദറുഅമ്മ നഗറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തില്‍ ജില്ലയിലെ 15 ദളിത് ലീഗ് ജനപ്രതിനിധികളെ ആദരിച്ചു. ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.മധു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ […]

കാസര്‍കോട്: മുസ്ലിം ലീഗിന്റെ ചരിത്രം ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ട ചരിത്രമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ പോഷകസംഘടനയായ ദളിത് ലീഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദളിത് ലീഗ് സംഗമം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലെ മദറുഅമ്മ നഗറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഗമത്തില്‍ ജില്ലയിലെ 15 ദളിത് ലീഗ് ജനപ്രതിനിധികളെ ആദരിച്ചു. ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.മധു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കലാഭവന്‍ രാജു സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല മുഖ്യാതിഥിയായി.
ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങില്‍ മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എ.എം കടവത്ത്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എസ്.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി മുഹമ്മദ് അഷ്‌റഫ്, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍ സംബന്ധിച്ചു.
മുസ്‌ലിം ലീഗും ദളിത് സമൂഹവും എന്ന വിഷയത്തില്‍ നടന്ന ദളിത് സെമിനാറില്‍ ദളിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി ഉണ്ണികൃഷ്ണന്‍ വിഷയമവതരിപ്പിച്ചു.
മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാ ബി. ചെര്‍ക്കള ആമുഖപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹി കളായ കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ഖാദര്‍, പി.എം മുനീര്‍ ഹാജി, ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മധു, രാജു കൃഷ്ണന്‍, ശശി അജക്കോട് പ്രസംഗിച്ചു. കന്യപ്പാടി ബൊളിക്കെ ജ്ഞാന കലാ സംഘം അവതരിപ്പിച്ച തുളു കലാപരിപാടികളും വിവിധ നൃത്ത്യങ്ങളും നാടന്‍പാട്ടുകളും അരങ്ങേറി.

Related Articles
Next Story
Share it