മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

കാസര്‍കോട്: സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിലും ഇരകള്‍ക്കു വേണ്ടി നീതിപീഠത്തെ സമീപിച്ചതിന്റെ പേരിലും രാജ്യത്ത് മനുഷ്യാവകാശ പ്രവര്‍ത്തകരെയും, മാധ്യമപ്രവര്‍ത്തകരെയും, പൊലീസ് ഉദ്യോഗസ്ഥരെയും വേട്ടയാടി ജയിലറകളിലടക്കുന്ന ഭരണകൂട വേട്ടക്കെതിരെ മനുഷ്യാവകാശം സംരക്ഷിക്കുക, ഭരണകൂടവേട്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി നടത്തി. കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പുതിയ ബസ്റ്റാന്റ് പരിസരത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് ഹനീഫ് നെല്ലിക്കുന്ന് അധ്യക്ഷത […]

കാസര്‍കോട്: സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിലും ഇരകള്‍ക്കു വേണ്ടി നീതിപീഠത്തെ സമീപിച്ചതിന്റെ പേരിലും രാജ്യത്ത് മനുഷ്യാവകാശ പ്രവര്‍ത്തകരെയും, മാധ്യമപ്രവര്‍ത്തകരെയും, പൊലീസ് ഉദ്യോഗസ്ഥരെയും വേട്ടയാടി ജയിലറകളിലടക്കുന്ന ഭരണകൂട വേട്ടക്കെതിരെ മനുഷ്യാവകാശം സംരക്ഷിക്കുക, ഭരണകൂടവേട്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി നടത്തി. കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പുതിയ ബസ്റ്റാന്റ് പരിസരത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് ഹനീഫ് നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലകുഞ്ഞി ചെര്‍ക്കള യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ്, അബ്ബാസ് ബീഗം, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, എം.എച്ച് അബ്ദുല്‍ ഖാദര്‍, അജ്മല്‍ തളങ്കര, ബി.യു അബ്ദുല്ല, വെല്‍ക്കം മുഹമ്മദ്, സര്‍ഫ്രാസ് പട്ടേല്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it