മുസ്ലിംലീഗ് പാര്‍ലമെന്റ് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കാസര്‍കോട്: മുസ്ലിംലീഗ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനും ടി.ഇ അബ്ദുല്ല അനുസ്മരണവും കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ആരംഭിച്ചു. സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അബ്ദുല്‍റഹ്‌മാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. ഖായിദേ മില്ലത്ത് സെന്റര്‍ ധനസമാഹരണ ക്യാമ്പയിനില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ഘടകങ്ങള്‍ക്കുള്ള ഉപഹാര വിതരണം സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല […]

കാസര്‍കോട്: മുസ്ലിംലീഗ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനും ടി.ഇ അബ്ദുല്ല അനുസ്മരണവും കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ആരംഭിച്ചു. സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അബ്ദുല്‍റഹ്‌മാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. ഖായിദേ മില്ലത്ത് സെന്റര്‍ ധനസമാഹരണ ക്യാമ്പയിനില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ഘടകങ്ങള്‍ക്കുള്ള ഉപഹാര വിതരണം സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല നിര്‍വഹിച്ചു. എ. അബ്ദുല്‍റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, അഡ്വ. കരീം ചേലേരി, കെ.ടി സഹദുല്ല, പി.എം മുനീര്‍ ഹാജി, എം.ബി യൂസഫ്, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, ടി.എ മൂസ, വണ്‍ഫോര്‍ അബ്ദുല്‍റഹ്‌മാന്‍, എ.ജി.സി ബഷീര്‍, എം. അബ്ബാസ്, എ.ബി ഷാഫി, ടി.സി.എ റഹ്‌മാന്‍, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it