എംഎല്‍എ സ്ഥാനം രാജിവെക്കുകയും വേണ്ട, പാര്‍ട്ടി നടപടിയുമില്ല; ഖമറുദ്ദീന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്

കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന്‍ അറസ്റ്റിലായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്. ഖമറുദ്ദീന്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും ഒരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്നുമാണ് പാര്‍ട്ടി നിലപാട്. ഖമറുദ്ദീന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന് അടിയന്തിര ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി എംപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമറുദ്ദീനെതിരായ അറസ്റ്റ് അതിസാധാരണമായ നടപടിയെന്ന് യോഗം വിലയിരുത്തി. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണ്. ഇല്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. നടപടി […]

കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന്‍ അറസ്റ്റിലായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്. ഖമറുദ്ദീന്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും ഒരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്നുമാണ് പാര്‍ട്ടി നിലപാട്. ഖമറുദ്ദീന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന് അടിയന്തിര ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി എംപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കമറുദ്ദീനെതിരായ അറസ്റ്റ് അതിസാധാരണമായ നടപടിയെന്ന് യോഗം വിലയിരുത്തി. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണ്. ഇല്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. നടപടി സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണ്. ബിസിനസ് പൊളിഞ്ഞ് കടക്കാരനായ ഒരുപാട് ആളുകളുണ്ട്. അവരെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്യുമോ എന്ന് അദ്ദേഹം ചോദിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ഇതുവരെയും നടന്നിട്ടില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നിക്ഷേപകര്‍ക്ക് പണം കൊടുക്കാനുള്ളത് നിസ്സാരം ആയി കാണില്ല. അത് കൊടുത്ത് തീര്‍ക്കുക തന്നെ വേണം. അക്കാര്യത്തില്‍ സംശയമൊന്നും ഇല്ല. അദ്ദേഹം വിശദീകരിച്ചു.

ആരോപണങ്ങള്‍ ഉണ്ടാകും. ആര്‍ക്കെതിരെയെന്ന് ഇല്ലാത്തത്? മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നില്ലെ. രാഷ്ട്രീയമായി വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രം എടുത്ത നടപടി മാത്രമായേ അറസ്റ്റിനെ കാണാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Muslim League on Qamarudheen MLA's Arrest

Related Articles
Next Story
Share it