മുസ്ലിംലീഗില്‍ വനിതാസ്ഥാനാര്‍ഥികള്‍ വേണം; പട്ടികയില്‍ സ്വയം പ്രഖ്യാപിതസ്ഥാനാര്‍ഥികള്‍ ഉണ്ടാകില്ല-പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗില്‍ നിന്ന് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ക്ക് പട്ടികയില്‍ ഇടമുണ്ടാകില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. യൂത്ത് ലീഗില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയതായി അദ്ദേഹം വ്യക്തമാക്കി. യൂത്ത് ലീഗിന് അര്‍ഹമായ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ എത്ര സീറ്റുകള്‍ കിട്ടുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ല. ഈ വിഷയം പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്തുവരികയാണ്. എല്ലാ […]

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗില്‍ നിന്ന് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ക്ക് പട്ടികയില്‍ ഇടമുണ്ടാകില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. യൂത്ത് ലീഗില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയതായി അദ്ദേഹം വ്യക്തമാക്കി. യൂത്ത് ലീഗിന് അര്‍ഹമായ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ എത്ര സീറ്റുകള്‍ കിട്ടുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ല. ഈ വിഷയം പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്തുവരികയാണ്. എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്നുണ്ട്. മുസ്ലിംലീഗും ഇക്കാര്യത്തെ ഗൗരവത്തോടെ സമീപിക്കുമെന്ന് കരുതുന്നതായി മുനവ്വറലി തങ്ങള്‍ പറഞ്ഞു.

Related Articles
Next Story
Share it