മുസ്ലിം ലീഗ് സമൂഹ നന്മക്കൊപ്പം നിലകൊണ്ട പ്രസ്ഥാനം- ടി.ഇ അബ്ദുല്ല

ദുബായ്: രാജ്യത്തിന്റെ പുരോഗതിക്കും പാവപ്പെട്ടവരുടെ ചികിത്സാരംഗത്ത് സി.എച്ച് സെന്റര്‍ കെട്ടിപ്പെടുക്കുന്നതിനും ബൈത്തു റഹ്‌മയില്‍ കൂടി ഒരുപാട് പാവപെട്ട ഭവനരഹിതര്‍ക്ക് ഭവനം നല്‍കിയും സമൂഹത്തിനൊപ്പം നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗ് എന്ന് കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഹ്തിഫ-22 നേതൃ സംഗമ-മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര […]

ദുബായ്: രാജ്യത്തിന്റെ പുരോഗതിക്കും പാവപ്പെട്ടവരുടെ ചികിത്സാരംഗത്ത് സി.എച്ച് സെന്റര്‍ കെട്ടിപ്പെടുക്കുന്നതിനും ബൈത്തു റഹ്‌മയില്‍ കൂടി ഒരുപാട് പാവപെട്ട ഭവനരഹിതര്‍ക്ക് ഭവനം നല്‍കിയും സമൂഹത്തിനൊപ്പം നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗ് എന്ന് കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല പറഞ്ഞു.
ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഹ്തിഫ-22 നേതൃ സംഗമ-മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ അഷ്റഫ് എടനീര്‍, യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര, ദുബായ് കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ദുബായ് കെ.എം.സി.സി ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, വ്യവസായികളായ ഹംസ മധൂര്‍, സ്പിക് അബ്ദുല്ല, അബ്ദുല്ല ആറങ്ങാടി, അഫ്‌സല്‍ മെട്ടമ്മല്‍, ഹനീഫ് ടി.ആര്‍, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, ഇസ്മായില്‍ നാലാം വാതുക്കല്‍, ഹനീഫ് ബാവ നഗര്‍, ഡോ. ഇസ്മായില്‍, ഷബീര്‍ കൈതക്കാട്, റൗഫ് കെ.ജി.എന്‍, സി.എ ബഷീര്‍ പള്ളിക്കര, ഇബ്രാഹിം ബേരിക്ക, ഷബീര്‍ കീഴൂര്‍, യുസുഫ് ഷേണി, റഷീദ് ആവിയില്‍, മന്‍സൂര്‍ മര്‍ത്യ ഷാജഹാന്‍, സൈഫുദ്ദീന്‍ മൊഗ്രാല്‍, സത്താര്‍ ആലംപാടി, സുബൈര്‍ അബ്ദുല്ല, ഷാഫി കാസിവളപ്പില്‍, ഹനീഫ് ആദൂര്‍, ഹാരിസ് ബ്രദേര്‍സ്, ഹനീഫ് കുമ്പഡാജ, അസ്‌കര്‍ ചൂരി, നാസര്‍ പാലകൊച്ചി, ഖലീല്‍ ചൗക്കി, അബ്ബാസ് പള്ളപ്പാടി, സുബൈര്‍ കയ്യാര്‍ പദവ്, സര്‍ഫ്രാസ് പട്ടേല്‍, ഗഫൂര്‍ ഊദ്, അഷ്‌റഫ് എ.ബി, റസാഖ് ബദിയടുക്ക സംസാരിച്ചു. കാസര്‍കോട് മണ്ഡലം ആക്ടിങ് സെക്രട്ടറി സിദ്ദിഖ് ചൗക്കി സ്വാഗതവും സെക്രട്ടറി സുഹൈല്‍ കോപ്പ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it