മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

ഉപ്പള: മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലംതല മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഉപ്പള ബാഫഖി തങ്ങള്‍ സൗദത്തില്‍ ചേര്‍ന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് ടി.എ മൂസ അധ്യക്ഷത വഹിച്ചു.എ.കെ. എം അഷ്റഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ നിരീക്ഷകന്മാരായ അഷ്റഫ് എടനീര്‍, അഡ്വ. ഫൈസല്‍, ജില്ലാ ഭാരവാഹികളായ എം.ബി യുസഫ്, അസീസ് മരിക്കെ, മണ്ഡലം ഭാരവാഹികളായ അഷ്റഫ് കര്‍ള, അബ്ബാസ് ഓണന്ത, […]

ഉപ്പള: മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലംതല മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഉപ്പള ബാഫഖി തങ്ങള്‍ സൗദത്തില്‍ ചേര്‍ന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് ടി.എ മൂസ അധ്യക്ഷത വഹിച്ചു.
എ.കെ. എം അഷ്റഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ നിരീക്ഷകന്മാരായ അഷ്റഫ് എടനീര്‍, അഡ്വ. ഫൈസല്‍, ജില്ലാ ഭാരവാഹികളായ എം.ബി യുസഫ്, അസീസ് മരിക്കെ, മണ്ഡലം ഭാരവാഹികളായ അഷ്റഫ് കര്‍ള, അബ്ബാസ് ഓണന്ത, എം.എസ്.എ സത്താര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എം. അബ്ബാസ് സ്വാഗതം പറഞ്ഞു.
മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പഞ്ചായത്ത് തല സമിതിക്ക് യോഗം രൂപം നല്‍കി. മഞ്ചേശ്വരം: അഷ്റഫ് കര്‍ള (കണ്‍വീനര്‍), പി.ബി അബൂബക്കര്‍, മജീദ് പച്ചമ്പളം (അംഗങ്ങള്‍), കുമ്പള: അബ്ബാസ് ഓണന്ത (കണ്‍വീനര്‍), ബി.എം മുസ്തഫ, ഖലീല്‍ മരിക്കെ (അംഗങ്ങള്‍), മംഗല്‍പ്പാടി: പി.എച്ച് അബ്ദുല്‍ ഹമീദ് (കണ്‍വീനര്‍), യുസഫ് ഉളുവാര്‍, സയ്യദ് ഹാദി തങ്ങള്‍ (അംഗങ്ങള്‍), പൈവളിഗെ: എം.എസ്.എ സത്താര്‍ (കണ്‍വീനര്‍), കെ.എഫ് ഇക്ബാല്‍, അബ്ദുല്‍ റഹിമാന്‍ ബന്തിയോട് (അംഗങ്ങള്‍), വോര്‍ക്കാടി: എ.കെ ആരിഫ് (കണ്‍വീനര്‍), താജുദ്ദീന്‍ കടമ്പാര്‍, നമീസ് കൂദുക്കോട്ടി (അംഗങ്ങള്‍), മീഞ്ച: ഹമീദ് കുഞ്ഞാലി (കണ്‍വീനര്‍), ഹനീഫ സീതാംഗോളി, നാസര്‍ ഇടിയ (അംഗങ്ങള്‍), എണ്‍മകജെ: അബ്ദുല്ല മുഗു (കണ്‍വീനര്‍), എം.പി ഖാലിദ്, അന്‍സാര്‍ വോര്‍ക്കാടി (അംഗങ്ങള്‍). പുത്തിഗെ: ഹനീഫ് ഹാജി പൈവളിഗെ (കണ്‍വീനര്‍), സിദ്ദീഖ് ദണ്ഡഗോളി, ഉദയ അബ്ദുല്‍ റഹിമാന്‍ (അംഗങ്ങള്‍).

Related Articles
Next Story
Share it