മുസ്‌ലിംലീഗ് നേതാവും റിട്ട. പ്രിന്‍സിപ്പലുമായ കൊടവഞ്ചി ഹനീഫ മാസ്റ്റര്‍ അന്തരിച്ചു

മുളിയാര്‍: മല്ലംവാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ടും ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാലുമായ കെ.എം. ഹനീഫ ഹാജി കൊടവഞ്ചി (63) അന്തരിച്ചു. മംഗലാപുരം ആസ്പത്രിയില്‍ വെച്ചാണ് മരണം. വൃക്കരോഗിയായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്നാണ് മരണം. മുളിയാര്‍ പഞ്ചായത്ത് എം.എസ്.എഫിന്റെ സ്ഥാപക പ്രസിഡണ്ടായും ബോവിക്കാനം ജമാഅത്ത് ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സംസ്‌കരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന ഹനീഫ പൂര്‍വ്വ പ്രവാചകര്‍, സത്യവിശ്വാസികളുടെ ദിന രാത്രങ്ങള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അന്ത്യപ്രവാചകന്‍ എന്ന ഗ്രന്ഥം പൂര്‍ത്തീകരിക്കും മുമ്പെയാണ് മരണം. പരേതരായ […]

മുളിയാര്‍: മല്ലംവാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ടും ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാലുമായ കെ.എം. ഹനീഫ ഹാജി കൊടവഞ്ചി (63) അന്തരിച്ചു. മംഗലാപുരം ആസ്പത്രിയില്‍ വെച്ചാണ് മരണം. വൃക്കരോഗിയായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്നാണ് മരണം.
മുളിയാര്‍ പഞ്ചായത്ത് എം.എസ്.എഫിന്റെ സ്ഥാപക പ്രസിഡണ്ടായും ബോവിക്കാനം ജമാഅത്ത് ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സംസ്‌കരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന ഹനീഫ പൂര്‍വ്വ പ്രവാചകര്‍, സത്യവിശ്വാസികളുടെ ദിന രാത്രങ്ങള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അന്ത്യപ്രവാചകന്‍ എന്ന ഗ്രന്ഥം പൂര്‍ത്തീകരിക്കും മുമ്പെയാണ് മരണം.
പരേതരായ കൊളമ്പ അബ്ദുല്ല ഹാജിയുടേയും ഉമ്മാലിമ്മയുടേയും മകനാണ്. ഭാര്യ: നസീമ. മക്കള്‍: മഷൂദ്, അന്‍സിറ (എഞ്ചിനിയര്‍മാര്‍). മരുമക്കള്‍: മുക്താര്‍ (ബിസ്മില്ല ട്രാഡേഴ്‌സ് കാസര്‍കോട്), സഫാന. സഹോദരങ്ങള്‍: കെ.മുഹമ്മദ് കുഞ്ഞി (റിട്ട. എഞ്ചിനിയര്‍), ഹാഷിം (മല്ലം ജമാഅത്ത് പ്രസിഡണ്ട്), ഷംസുദ്ധീന്‍ (സീനിയര്‍ സൂപ്രണ്ട് കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസ്), റുഖിയ, സുഹറ, പരേതനായ ഡോ. ബഷീര്‍.

Related Articles
Next Story
Share it