മുസ്ലിംലീഗ് നേതാവും സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ടുമായ കുഞ്ഞാമദ് പുഞ്ചാവി അന്തരിച്ചു

കാഞ്ഞങ്ങാട്: മുസ്ലിംലീഗ് നേതാവും സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ടുമായ പട്ടാക്കാലിലെ കുഞ്ഞാമദ് പുഞ്ചാവി (70) അന്തരിച്ചു. അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. നഗരസഭയിലെ ആദ്യ കൗണ്‍സിലില്‍ അംഗമായിരുന്നു. മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം, മുനിസിപ്പല്‍ ലീഗ് ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ദീര്‍ഘകാലം പ്രവാസിയായിരുന്ന കുഞ്ഞാമദ് അബുദാബി അല്‍ഐനില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്നു. ദീര്‍ഘകാലം മുംബൈയിലും ബിസിനസ് നടത്തിയിരുന്നു. അറിയപ്പെടുന്ന കര്‍ഷകനാണ്. പരേതരായ അബ്ദുല്ലയുടെയും അലീമയുടെയും മകനാണ്. സഹോദരങ്ങള്‍: അബൂബക്കര്‍, മുഹമ്മദ്, ഹസിനാര്‍, അബ്ദുല്‍റഹ്‌മാന്‍, മറിയം, സാറ, […]

കാഞ്ഞങ്ങാട്: മുസ്ലിംലീഗ് നേതാവും സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ടുമായ പട്ടാക്കാലിലെ കുഞ്ഞാമദ് പുഞ്ചാവി (70) അന്തരിച്ചു. അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. നഗരസഭയിലെ ആദ്യ കൗണ്‍സിലില്‍ അംഗമായിരുന്നു. മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം, മുനിസിപ്പല്‍ ലീഗ് ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ദീര്‍ഘകാലം പ്രവാസിയായിരുന്ന കുഞ്ഞാമദ് അബുദാബി അല്‍ഐനില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്നു. ദീര്‍ഘകാലം മുംബൈയിലും ബിസിനസ് നടത്തിയിരുന്നു. അറിയപ്പെടുന്ന കര്‍ഷകനാണ്. പരേതരായ അബ്ദുല്ലയുടെയും അലീമയുടെയും മകനാണ്. സഹോദരങ്ങള്‍: അബൂബക്കര്‍, മുഹമ്മദ്, ഹസിനാര്‍, അബ്ദുല്‍റഹ്‌മാന്‍, മറിയം, സാറ, പരേതയായ ആമിന.

Related Articles
Next Story
Share it