മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി: കാസര്‍കോട് നഗരസഭയുടെ പ്രാതിനിധ്യം സഹഭാരവാഹിത്വത്തിലൊതുങ്ങി

മാഹിന്‍ കേളോട്ട് പ്രസിഡണ്ട്, ഇക്ബാല്‍ ജന. സെക്രട്ടറി, കുഞ്ഞാമു ട്രഷറര്‍ കാസര്‍കോട്: മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ഇന്നലെ നടന്നത് കനത്ത വോട്ടെടുപ്പ്. കാസര്‍കോട് നഗരസഭക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയും നേരിട്ടു.ഇന്നലെ രാവിലെ 11 മണിയോടെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ച തിരഞ്ഞെടുപ്പ് നടപടി ഇടയ്ക്ക് കെ.എസ് അബ്ദുല്‍റഹ്‌മാന്‍ അര്‍ഷദിന്റെ മയ്യത്ത് നിസ്‌കാരത്തിന് വേണ്ടി പിരിഞ്ഞതൊഴിച്ചാല്‍ മണിക്കൂറുകളോളം നീണ്ടു. രാത്രി എട്ട് മണിയോടെയാണ് യോഗം അവസാനിച്ചത്.മുസ്ലിംലീഗിന് ശക്തമായ ഭൂരിപക്ഷമുള്ള ഒരു പ്രദേശമെന്ന നിലയില്‍ കാസര്‍കോട് നഗരസഭക്ക് […]

മാഹിന്‍ കേളോട്ട് പ്രസിഡണ്ട്, ഇക്ബാല്‍ ജന. സെക്രട്ടറി, കുഞ്ഞാമു ട്രഷറര്‍

കാസര്‍കോട്: മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ഇന്നലെ നടന്നത് കനത്ത വോട്ടെടുപ്പ്. കാസര്‍കോട് നഗരസഭക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയും നേരിട്ടു.
ഇന്നലെ രാവിലെ 11 മണിയോടെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ച തിരഞ്ഞെടുപ്പ് നടപടി ഇടയ്ക്ക് കെ.എസ് അബ്ദുല്‍റഹ്‌മാന്‍ അര്‍ഷദിന്റെ മയ്യത്ത് നിസ്‌കാരത്തിന് വേണ്ടി പിരിഞ്ഞതൊഴിച്ചാല്‍ മണിക്കൂറുകളോളം നീണ്ടു. രാത്രി എട്ട് മണിയോടെയാണ് യോഗം അവസാനിച്ചത്.
മുസ്ലിംലീഗിന് ശക്തമായ ഭൂരിപക്ഷമുള്ള ഒരു പ്രദേശമെന്ന നിലയില്‍ കാസര്‍കോട് നഗരസഭക്ക് ഇക്കാലമത്രയും മണ്ഡലം കമ്മിറ്റിയില്‍ പ്രമുഖ സ്ഥാനം ലഭിച്ചിരുന്നു. എന്നാല്‍ ഇന്നലത്തെ തിരഞ്ഞെടുപ്പോടെ നഗരസഭയുടെ പ്രാതിനിധ്യം സഹഭാരവാഹിത്വത്തില്‍ ഒതുങ്ങി. ഇന്നലെ യോഗ നടപടി ആരംഭിച്ചിട്ടും നഗരസഭയില്‍ നിന്ന് മണ്ഡലം കമ്മിറ്റിയിലേക്ക് ആരൊക്കെയാണ് മത്സരിപ്പിക്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനമാവാത്തതും മൂന്ന് സ്ഥാനങ്ങള്‍ക്ക് വേണ്ടി അഞ്ചുപേര്‍ രംഗത്തെത്തിയതും ഇവരില്‍ നിന്ന് മൂന്നുപേരെ കണ്ടെത്താന്‍ നഗരത്തിലെ ഹോട്ടലില്‍ വോട്ടെടുപ്പ് നടത്തേണ്ടിവന്നതും നാണക്കേടുണ്ടാക്കി. ഒടുവില്‍ നഗരസഭക്ക് പ്രധാന സ്ഥാനങ്ങളൊന്നും ലഭിക്കാതെ സഹഭാരവാഹിത്വത്തില്‍ ഒതുങ്ങേണ്ടിവന്നത് അണികള്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. രണ്ട് വിഭാഗം ചേരിതിരിഞ്ഞാണ് മത്സരിച്ചത്. ഒരു ഭാഗത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് മാഹിന്‍ കേളോട്ടും (ബദിയടുക്ക) ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ടി.എം ഇക്ബാലും (മധൂര്‍) ട്രഷറര്‍ സ്ഥാനത്തേക്ക് കെ.ബി കുഞ്ഞാമുവും (മൊഗ്രാല്‍പുത്തൂര്‍) മത്സരിച്ചപ്പോള്‍ മറുഭാഗത്ത് യഥാക്രമം ഈ സ്ഥാനങ്ങളിലേക്ക് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി (ചെങ്കള), അഷ്‌റഫ് എടനീര്‍, ഫിറോസ് അടുക്കത്ത്ബയല്‍ (ഇരുവരും കാസര്‍കോട്) എന്നിവരായിരുന്നു മത്സര രംഗത്ത്. മാഹിന്‍ കേളോട്ട് വിഭാഗം മൂന്നു സ്ഥാനങ്ങളിലും വിജയിച്ചു. സഹഭാരവാഹികളെ പിന്നീട് സമവായത്തിലൂടെ തിരഞ്ഞെടുക്കുകയായിരുന്നു.
ഓരോ പഞ്ചായത്തിനും മണ്ഡലം കമ്മിറ്റിയില്‍ ലഭിച്ച പ്രാതിനിധ്യം ഇപ്രകാരമാണ്. ചെങ്കള-3, കാസര്‍കോട് നഗരസഭ-2, മൊഗ്രാല്‍പുത്തൂര്‍-2, കുമ്പഡാജെ-1, മധൂര്‍-1, ബദിയടുക്ക-1. ബെള്ളൂര്‍, കാറഡുക്ക പഞ്ചായത്തുകള്‍ക്ക് പ്രാതിനിധ്യമില്ല.
മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം പ്രസിണ്ടായി ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മാഹിന്‍ കോളേട്ട് തിരഞ്ഞെടുക്കപ്പെട്ടു. ടി.എം ഇക്ബാലാണ് ജനറല്‍ സെക്രട്ടറി. ട്രഷററായി കെ.ബി കുഞ്ഞാമുവിനേയും തിരഞ്ഞെടുത്തു. ഹാഷിം കടവത്ത്, നാസര്‍ ചായിന്റടി, സി.എ അബ്ദുല്‍റഹ്‌മാന്‍, എം.എ.എച്ച് മഹമൂദ് (വൈസ് പ്രസിഡണ്ട്), ടി.ഇ മുക്താര്‍, കെ.എ അബ്ദുല്ലക്കുഞ്ഞി, എസ്. മുഹമ്മദ്, നാസര്‍ ചെര്‍ക്കളം (സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്, പി.കെ ബാവ, കെ.പി ഉമ്മര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി മുനീര്‍ ഹാജി, യഹ്‌യ തളങ്കര, നിസാര്‍ തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it