എഴുപത്തഞ്ചാം വാര്‍ഷികത്തില്‍ 75 പ്രമുഖരെ മുസ്ലിം ലീഗ് ആദരിക്കുന്നു

മൊഗ്രാല്‍: എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് മുസ്ലിംലീഗ് ചെന്നൈയില്‍ നടത്തുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടനയ്ക്ക് വേണ്ടി സേവനം നടത്തിയ 75 പ്രമുഖരെ ആദരിക്കുന്ന ചടങ്ങ് മൊഗ്രാലിലെ യു.എം വസതിയില്‍ വെച്ച് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ഹാജി സമസ്ത വൈസ് പ്രസിഡണ്ടും പണ്ഡിതനും മുന്‍ കുമ്പള ഗ്രാമപഞ്ചായത്ത് അംഗവുമായ യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി, മുതിര്‍ന്ന നേതാവ് ബഷീര്‍ മുഹമ്മദ്കുഞ്ഞി എന്നിവരെ ആദരിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് […]

മൊഗ്രാല്‍: എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് മുസ്ലിംലീഗ് ചെന്നൈയില്‍ നടത്തുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടനയ്ക്ക് വേണ്ടി സേവനം നടത്തിയ 75 പ്രമുഖരെ ആദരിക്കുന്ന ചടങ്ങ് മൊഗ്രാലിലെ യു.എം വസതിയില്‍ വെച്ച് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ഹാജി സമസ്ത വൈസ് പ്രസിഡണ്ടും പണ്ഡിതനും മുന്‍ കുമ്പള ഗ്രാമപഞ്ചായത്ത് അംഗവുമായ യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി, മുതിര്‍ന്ന നേതാവ് ബഷീര്‍ മുഹമ്മദ്കുഞ്ഞി എന്നിവരെ ആദരിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.എന്‍. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.കെ. ആരിഫ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.എം. ഷുഹൈബ്, ഗഫൂര്‍ എരിയാല്‍, ഫസല്‍ പേരാല്‍, സി.എച്ച്. കാദര്‍, ഇര്‍ഷാദ് മൊഗ്രാല്‍, ബി.എ. റഹിമാന്‍, ടി.കെ. ജാഫര്‍ മൊഗ്രാല്‍, എം.ജി.എ റഹ്മാന്‍, സിദ്ദീഖ് ദണ്ഡഗോളി, നൂര്‍ ജമാല്‍, ജംഷി മൊഗ്രാല്‍, മഷൂദ്, റാസിഖ്, ഇര്‍ഫാന്‍. യു.എം, സഹീര്‍ യു.എം, അബ്ദുല്‍ കാദര്‍, ഹമീദ് കെ.കെ, ഹബി ഷാര്‍ജ സംസാരിച്ചു.
കെ.വി. യൂസഫ് സ്വാഗതവും മുഹമ്മദ് കുഞ്ഞി കെ. നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it