ചെങ്കളയില്‍ മുസ്ലിം ലീഗ് വാര്‍ഡ്തല സംഗമങ്ങള്‍ നടത്തി

ചെര്‍ക്കള: ചെങ്കള പഞ്ചായത്തിലെ 23 വാര്‍ഡുകളിലേയും സംഘടനാ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന വിവരങ്ങളും സംഘടനാ പ്രവര്‍ത്തനവും വികസന സംബന്ധിയായ കാര്യങ്ങളും പൊതുപ്രശ്‌നങ്ങളും ഭാരവാഹികളുടെയും പഞ്ചായത്ത് അംഗങ്ങളുടെയും പ്രവര്‍ത്തന ക്ഷമതയും പോഷക ഘടകങ്ങളുടെ ക്രിയാശീലതയും മറ്റു വിവരങ്ങളും മുസ്ലിം ലീഗ് ജില്ലാ-നിയോജക മണ്ഡലം-പഞ്ചായത്ത് നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യാനും ഉചിതമായ തീരുമാനങ്ങള്‍ കൈകൊള്ളുന്നതിനുമായി മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഓഫീസില്‍ വാര്‍ഡ്തല സംഗമങ്ങള്‍ നടത്തി. സംഗമത്തില്‍ നിന്നും ഊരുതിരിഞ്ഞു വന്ന വാര്‍ഡുകളിലെ വികസന-ക്ഷേമ പ്രശ്‌നങ്ങളുടെ […]

ചെര്‍ക്കള: ചെങ്കള പഞ്ചായത്തിലെ 23 വാര്‍ഡുകളിലേയും സംഘടനാ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന വിവരങ്ങളും സംഘടനാ പ്രവര്‍ത്തനവും വികസന സംബന്ധിയായ കാര്യങ്ങളും പൊതുപ്രശ്‌നങ്ങളും ഭാരവാഹികളുടെയും പഞ്ചായത്ത് അംഗങ്ങളുടെയും പ്രവര്‍ത്തന ക്ഷമതയും പോഷക ഘടകങ്ങളുടെ ക്രിയാശീലതയും മറ്റു വിവരങ്ങളും മുസ്ലിം ലീഗ് ജില്ലാ-നിയോജക മണ്ഡലം-പഞ്ചായത്ത് നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യാനും ഉചിതമായ തീരുമാനങ്ങള്‍ കൈകൊള്ളുന്നതിനുമായി മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഓഫീസില്‍ വാര്‍ഡ്തല സംഗമങ്ങള്‍ നടത്തി. സംഗമത്തില്‍ നിന്നും ഊരുതിരിഞ്ഞു വന്ന വാര്‍ഡുകളിലെ വികസന-ക്ഷേമ പ്രശ്‌നങ്ങളുടെ വിവര ശേഖരണം ബന്ധപ്പെട്ട അധികൃതരുമായി പങ്കുവെക്കാനും ഫലം നേടിയെടുക്കാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിനച്ചു.
ഒപ്പം സി.എച്ച് സെന്റര്‍ ഹെല്‍ത്ത് സ്‌കീം, പൂക്കോയ തങ്ങള്‍ ഹോസ്പിസ് തുടങ്ങിയ പാര്‍ട്ടി ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെയും റിലീഫ് പ്രവര്‍ത്തനങ്ങളുടെയും അവലോകനവും വിലയിരുത്തലും നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി സമാപന സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ജലീല്‍ എരുതുംകടവ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍ പി.എ ചേരൂര്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, മാഹിന്‍ കേളോട്ട്, ടി.എം ഇക്ബാല്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, മൂസ ബി ചെര്‍ക്കള, നാസര്‍ ചായിന്റടി, സി.എ അബ്ദുല്‍ റഹ്മാന്‍, എം.എ.എച്ച് മഹ്മൂദ്, നാസര്‍ ചെര്‍ക്കളം, ബി.എം.എ ഖാദര്‍, എ. അബൂബക്കര്‍ ബേവിഞ്ച, സി.എച്ച് ഇഖ്ബാല്‍ ചായിന്റടി, ഒ.പി ഹനീഫ, അലി സി.എച്ച്, ഹാരിസ് തൈവളപ്പ്, ഖാദര്‍ ബദ്രിയ, സഫിയ ഹാഷിം, എ. അഹമ്മദ് ഹാജി, കാദര്‍ ഹാജി ചെങ്കള, ഷാഹിന സലീം, ഹാരിസ് തായല്‍, സിദ്ദീഖ് സന്തോഷ് നഗര്‍, എം.എം നൗഷാദ്, ഹാരിസ് ബേവിഞ്ച, മുനീര്‍ പി ചെര്‍ക്കള, ഹനീഫ കരിങ്ങപ്പള്ളം, ഹസൈനാര്‍ ബദ്രിയ, അന്‍ഷിഫ അര്‍ഷാദ് നേതൃത്വം നല്‍കി.

Related Articles
Next Story
Share it