മുസ്ലിംലീഗ് ആസ്ഥാന മന്ദിരം പ്രചാരണ ക്യാമ്പയിന്‍ ശക്തമാക്കാനൊരുങ്ങി കെ.എം.സി.സി

ദുബായ്: ജില്ലാ മുസ്ലിംലീഗ് ആസ്ഥാന മന്ദിരത്തിന്റെ പ്രചാരണാര്‍ഥം യു.എ.ഇയില്‍ നടക്കുന്ന മെയ് മാസ പ്രചാരണ ക്യാമ്പയിന്‍ താഴെ തട്ടില്‍ വ്യാപിപ്പിച്ച് പ്രചാരണം ശക്തമാക്കാന്‍ ദുബായ് കെ.എം.സി.സി ജില്ലാ നേതൃയോഗം തീരുമാനിച്ചു.ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ മണ്ഡലം തല കോഡിനേറ്റര്‍മാരായി ഇസ്മായില്‍ നാലാംവാതുക്കല്‍, റഫീഖ് എ.സി കാടങ്കോട് (മഞ്ചേശ്വരം മണ്ഡലം), പി.പി റഫീഖ് പടന്ന, സുബൈര്‍ കുബനൂര്‍ (കാസര്‍കോട് മണ്ഡലം), സലാം തട്ടാഞ്ചേരി, ആസിഫ് ഹൊസങ്കടി (ഉദുമ മണ്ഡലം), ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മൊഹ്‌സിന് തളങ്കര (കാഞ്ഞങ്ങാട് മണ്ഡലം), […]

ദുബായ്: ജില്ലാ മുസ്ലിംലീഗ് ആസ്ഥാന മന്ദിരത്തിന്റെ പ്രചാരണാര്‍ഥം യു.എ.ഇയില്‍ നടക്കുന്ന മെയ് മാസ പ്രചാരണ ക്യാമ്പയിന്‍ താഴെ തട്ടില്‍ വ്യാപിപ്പിച്ച് പ്രചാരണം ശക്തമാക്കാന്‍ ദുബായ് കെ.എം.സി.സി ജില്ലാ നേതൃയോഗം തീരുമാനിച്ചു.
ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ മണ്ഡലം തല കോഡിനേറ്റര്‍മാരായി ഇസ്മായില്‍ നാലാംവാതുക്കല്‍, റഫീഖ് എ.സി കാടങ്കോട് (മഞ്ചേശ്വരം മണ്ഡലം), പി.പി റഫീഖ് പടന്ന, സുബൈര്‍ കുബനൂര്‍ (കാസര്‍കോട് മണ്ഡലം), സലാം തട്ടാഞ്ചേരി, ആസിഫ് ഹൊസങ്കടി (ഉദുമ മണ്ഡലം), ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മൊഹ്‌സിന് തളങ്കര (കാഞ്ഞങ്ങാട് മണ്ഡലം), അബ്ബാസ് കെ.പി, സുബൈര്‍ അബ്ദുല്ല (തൃക്കരിപ്പൂര്‍ മണ്ഡലം) എന്നിവരെ നിയോഗിച്ചു.
യോഗം ദുബായ് കെ.എം.സി.സി ഉപാധ്യക്ഷന്‍ ഹനീഫ് ചെര്‍ക്കള ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍ സ്വാഗതം പറഞ്ഞു. ദുബായ് കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല ആറങ്ങാടി, അഫ്‌സല്‍ മെട്ടമ്മല്‍, റാഫി പള്ളിപ്പുറം, ഹസൈനാര്‍ ബീജന്തടുക്ക, സുബൈര്‍ അബ്ദുല്ല, ആസിഫ് ഹൊസങ്കടി, റഫീഖ് ചെറുവത്തൂര്‍, സുബൈര്‍ കുബനൂര്‍, റഫീഖ് പടന്ന, ഇബ്രാഹിം ബേരിക്ക, ഫൈസല്‍ പട്ടേല്‍, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, എ.ജി.എ റഹ്മാന്‍, ഹസ്‌കര്‍ ചൂരി, സൈഫുദ്ദീന്‍ മൊഗ്രാല്‍, ഉബൈദ് ഉദുമ, ഹാരിസ് വടകരമുക്ക്, റാഷിദ് പടന്ന, തല്‍ഹത്ത് തളങ്കര, യൂസുഫ് ഷേണി, മുനീര്‍ പള്ളിപ്പുറം സംസാരിച്ചു. വൈസ് പ്രസിഡണ്ട് പി.പി റഫീഖ് പടന്ന ഖിറാഅത്ത് നടത്തി. ട്രഷറര്‍ ഡോ. ഇസ്മായില്‍ മൊഗ്രാല്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it