കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട് സ്വീകരിക്കല്‍ ചടങ്ങിന് സൗഹൃദത്തിന്റെയും ആത്മീയതയുടെയും സ്പര്‍ശം. അജാനൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ ഫണ്ട് സ്വീകരണ ചടങ്ങാണ് വ്യത്യസ്തമായത്. അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം പ്രധാന സ്ഥാനികന് കൃഷ്ണന് ആയത്താരില് നിന്നും വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് പി. കുഞ്ഞബ്ദുല്ല ഹാജി ആദ്യ ഫണ്ട് സ്വീകരിച്ച ചടങ്ങാണ് സ്നേഹ നിര്‍ഭരമായത്. മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ. ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. നൗഷാദ് കൊത്തിക്കാല്‍, കെ.എം മുഹമ്മദ് കുഞ്ഞി, എ. അബ്ദുല്ല, ഐസ് അബ്ദുല്ല പ്രസംഗിച്ചു.