മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിരം; ഫണ്ട് ശേഖരണത്തിന് തുടക്കമായി

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര നിര്‍മ്മാണത്തിന്റെ ജനകീയ ഫണ്ട് ശേഖരണത്തിന് തുടക്കമായി. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷന്‍ വഴിയാണ് ഫണ്ട് സ്വരൂപിക്കുന്നത്. കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് പുതിയ ബസ് സ്റ്റാന്റിന് സമീപത്ത് 33.5 സെന്റ് സ്ഥലം വിലക്ക് വാങ്ങി അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മ്മിക്കുന്ന ജില്ലാ ആസ്ഥാന മന്ദിരം പാര്‍ട്ടി പ്രവര്‍ത്തകരുടെ പതിറ്റാണ്ടുകളായിട്ടുള്ള ആഗ്രഹവും അഭിലാഷവുമാണ്.ഒരു മെമ്പര്‍ഷിപ്പിന് 200 രൂപ ആനുപാതികമായി പാര്‍ട്ടി ഘടകങ്ങള്‍ […]

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര നിര്‍മ്മാണത്തിന്റെ ജനകീയ ഫണ്ട് ശേഖരണത്തിന് തുടക്കമായി. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷന്‍ വഴിയാണ് ഫണ്ട് സ്വരൂപിക്കുന്നത്. കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് പുതിയ ബസ് സ്റ്റാന്റിന് സമീപത്ത് 33.5 സെന്റ് സ്ഥലം വിലക്ക് വാങ്ങി അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മ്മിക്കുന്ന ജില്ലാ ആസ്ഥാന മന്ദിരം പാര്‍ട്ടി പ്രവര്‍ത്തകരുടെ പതിറ്റാണ്ടുകളായിട്ടുള്ള ആഗ്രഹവും അഭിലാഷവുമാണ്.
ഒരു മെമ്പര്‍ഷിപ്പിന് 200 രൂപ ആനുപാതികമായി പാര്‍ട്ടി ഘടകങ്ങള്‍ ഫണ്ട് സ്വരൂപിക്കും. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ ആപ്ലിക്കേഷന്‍ ടി.എ. ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.
സി.ടി. അഹമ്മദലി, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, ടി.സി.എ റഹ്‌മാന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹംസ തൊട്ടി, അന്‍വര്‍ ചേരങ്കൈ, അന്‍വര്‍ കോളിയടുക്കം, അഷ്‌റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, കെ.പി മുഹമ്മദ് അഷ്‌റഫ്, അനസ് എതിര്‍ത്തോട്, സവാദ് അംഗഡിമൊഗര്‍, എ. അഹമ്മദ് ഹാജി, മുംതാസ് സമീറ, ഷാഹിന സലീം, എ.പി ഉമ്മര്‍, സി.എ. അബ്ദുല്ല കുഞ്ഞി ഹാജി, മുത്തലിബ് പാറക്കെട്ട്, ശരീഫ് കൊടവഞ്ചി, പി.ഡി.എ റഹ്‌മാന്‍, മുഹമ്മദ് സുലൈമാന്‍, എം.എച്ച്. മുഹമ്മദ് കുഞ്ഞി മാങ്ങാട്, സെഡ് എ. മൊഗ്രാല്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it