മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി; മാഹിന്‍ ഹാജി പ്രസിഡണ്ട്, അബ്ദുല്‍റഹ്‌മാന്‍ ജന. സെക്രട്ടറി, മുനീര്‍ ഹാജി ട്രഷറര്‍

കാസര്‍കോട്: മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് സമവായത്തിലൂടെ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പ്രസിഡണ്ടായി കല്ലട്ര മാഹിന്‍ ഹാജിയേയും ജനറല്‍ സെക്രട്ടറിയായി എ. അബ്ദുല്‍റഹ്‌മാനേയും ട്രഷററായി പി.എം മുനീര്‍ ഹാജിയേയും തിരഞ്ഞെടുത്തു.എ.എം. കടവത്ത്, കെ.ഇ.എ ബക്കര്‍, വണ്‍ ഫോര്‍ അബ്ദുല്‍ റഹ്‌മാന്‍, എം.ബി. യൂസുഫ്, ടി.എ. മൂസ, അഡ്വ. എന്‍.എ. ഖാലിദ് (വൈ. പ്രസി.), എ.ജി.സി. ബഷീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.ബി ഷാഫി, ടി.സി.എം അബ്ബാസ്, ടി.സി.എ […]

കാസര്‍കോട്: മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് സമവായത്തിലൂടെ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പ്രസിഡണ്ടായി കല്ലട്ര മാഹിന്‍ ഹാജിയേയും ജനറല്‍ സെക്രട്ടറിയായി എ. അബ്ദുല്‍റഹ്‌മാനേയും ട്രഷററായി പി.എം മുനീര്‍ ഹാജിയേയും തിരഞ്ഞെടുത്തു.
എ.എം. കടവത്ത്, കെ.ഇ.എ ബക്കര്‍, വണ്‍ ഫോര്‍ അബ്ദുല്‍ റഹ്‌മാന്‍, എം.ബി. യൂസുഫ്, ടി.എ. മൂസ, അഡ്വ. എന്‍.എ. ഖാലിദ് (വൈ. പ്രസി.), എ.ജി.സി. ബഷീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.ബി ഷാഫി, ടി.സി.എം അബ്ബാസ്, ടി.സി.എ റഹ്‌മാന്‍, ഹാരിസ് ചൂരി (ജോ. സെക്ര.) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
സമവായത്തിലൂടെ പ്രധാന ഭാരവാഹികളെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് അവസാന നിമിഷങ്ങളിലും നടന്നത്. വോട്ടെടുപ്പിലൂടെ നേതൃത്വത്തെ കണ്ടെത്തിയാല്‍ അത് വിഭാഗീയതക്ക് വഴിവെച്ചേക്കുമെന്ന ആശങ്കകളെ തുടര്‍ന്നാണ് വോട്ടെടുപ്പ് ഒഴിവാക്കിക്കൊണ്ടുള്ള സമവായ നീക്കം സജീവമായത്.
സംസ്ഥാന സെക്രട്ടറി സി.കെ ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം എം.എല്‍.എ, അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ് സംസ്ഥാന നിരീക്ഷകരായി പങ്കെടുത്തത്. ഇവര്‍ ഇന്നലെ ജില്ലയിലെ അഞ്ച് മണ്ഡലം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരുമായും നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു.

Related Articles
Next Story
Share it