ബന്തടുക്ക ഏണിയാടി മേഖലയില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ് ശാഖാ കമ്മിറ്റി രൂപീകരിച്ചു

ബന്തടുക്ക: വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നവരെ ഉദുമ നിയോജക മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തിലെ ബന്തടുക്ക ഏണിയാടി മേഖലയില്‍ ആദ്യമായി മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികള്‍ രൂപീകരിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ലത്തീഫ് പടുപ്പ് സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് […]

ബന്തടുക്ക: വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നവരെ ഉദുമ നിയോജക മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തിലെ ബന്തടുക്ക ഏണിയാടി മേഖലയില്‍ ആദ്യമായി മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികള്‍ രൂപീകരിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ലത്തീഫ് പടുപ്പ് സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റൗഫ് ബായിക്കര മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സലാം മാണിമൂല, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഫൈസല്‍ പടുപ്പ്, ജനറല്‍ സെക്രട്ടറി പി.എം ഹൈദര്‍ അലി, സൈഫുദ്ദീന്‍ മാണിമൂല, കെ.പി ഉമ്മര്‍ പ്രസംഗിച്ചു.
മുസ്ലിം ലീഗ് ബന്തടുക്ക ഏണിയാടി ശാഖാ ഭാരവാഹികള്‍: മനാഫ് മാരിപ്പടുപ്പ് (പ്രസി.), ഖാദര്‍ ഫൈസി തുരുത്തി (വൈസ് പ്രസി.), ഹനീഫ ഏണിയാടി (ജന.സെക്ര.), സിദ്ദീഖ് ശുക്രിയ (സെക്ര.), മുഹമ്മദ് ഉപ്പിനങ്ങാടി (ട്രഷ.). മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികള്‍: താഹ ഏണിയാടി (പ്രസി.), മിദ്‌ലാജ് (വൈസ് പ്രസി.), അഹമ്മദ് കബീര്‍ ഹുദവി (ജന.സെക്ര.), ഹാഷിം ഏണിയാടി (സെക്ര.), തംസീര്‍ ഏണിയാടി (ട്രഷ.).

Related Articles
Next Story
Share it