സുധാകരനെതിരെ മുസ്ലിംലീഗ്; അതൃപ്തി യു.ഡി.എഫില്‍ അറിയിക്കും

മലപ്പുറം: ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തിയ പരാമര്‍ശം യു.ഡി.എഫിന് വലിയ അവമതിപ്പുണ്ടാക്കിയതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എംഎ സലാം. അനവസര പ്രസ്താവനകള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും വിഷയത്തില്‍ മുസ്ലിം ലീഗിനുള്ള പ്രതിഷേധം യു.ഡി.എഫില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുസ്ലിം ലീഗ് യു.ഡി.എഫ് മുന്നണി മാറുന്നത് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും സലാം പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃമാറ്റത്തില്‍ ഇടപെടാന്‍ ലീഗ് താല്‍പര്യപ്പെടുന്നില്ല. അക്കാര്യത്തില്‍ കോണ്‍ഗ്രസ് എന്തെങ്കിലും അഭിപ്രായം ചോദിച്ചാല്‍ ലീഗ് അഭിപ്രായം പറയുമെന്നും […]

മലപ്പുറം: ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തിയ പരാമര്‍ശം യു.ഡി.എഫിന് വലിയ അവമതിപ്പുണ്ടാക്കിയതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എംഎ സലാം. അനവസര പ്രസ്താവനകള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും വിഷയത്തില്‍ മുസ്ലിം ലീഗിനുള്ള പ്രതിഷേധം യു.ഡി.എഫില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുസ്ലിം ലീഗ് യു.ഡി.എഫ് മുന്നണി മാറുന്നത് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും സലാം പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃമാറ്റത്തില്‍ ഇടപെടാന്‍ ലീഗ് താല്‍പര്യപ്പെടുന്നില്ല. അക്കാര്യത്തില്‍ കോണ്‍ഗ്രസ് എന്തെങ്കിലും അഭിപ്രായം ചോദിച്ചാല്‍ ലീഗ് അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി. സുധാകരന്റെ പ്രസ്താവനകളില്‍ ഹൈക്കമാന്റ് ഇടപെടണമെന്നാണ് നേതൃത്വത്തിന് ലഭിച്ച പരാതിയിലെ ആവശ്യം. സുധാകരനോട് ഹൈക്കമാന്റ് വിശദീകരണം തേടിയേക്കും.
ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് സുധാകരന്‍ നടത്തിയ ചില പ്രസ്താവനകളില്‍ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് ഒപ്പം യു.ഡി.എഫിലെ ചില ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്.
കെ.എസ്.യു നേതാവായിരിക്കെ സി.പി.എം ആക്രമണങ്ങളില്‍ നിന്ന് ആര്‍.എസ്.എസ് ശാഖകള്‍ക്ക് താന്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്റെ പരാമര്‍ശം യു.ഡിഎഫിനുള്ളില്‍ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റേത് ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ കാണിച്ച വലിയ മനസ്സാണെന്ന് ഇന്നലെ കണ്ണൂരില്‍ സുധാകരന്‍ നടത്തിയ പരാമര്‍ശവും വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.

Related Articles
Next Story
Share it