മുസ്‌ലിം ജമാഅത്ത് എക്‌സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു

പുത്തിഗെ: വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തു ന്ന പ്രസ്താവനകളില്‍ നിന്ന് സമുദായ നേതൃത്വം വിട്ടു നില്‍ക്കണമെന്ന് സമസ്ത മുശാവ അംഗം സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ആവശ്യപ്പെട്ടു. പുത്തിഗെ മുഹിമ്മാത്തില്‍ സംഘടിപ്പിച്ച കേരള മുസ്ലിം ജമാഅത്ത് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ബി.എസ്. അബ്ദുല്ലകുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് വിഷനും മിഷനും ക്യാമ്പില്‍ അവതരിപ്പിച്ചു. ആശയ പ്രചാരണത്തിന് പ്രാമുഖ്യ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ ഇടപെടല്‍ ശക്തമാക്കും. സാമൂഹിക തിന്മകള്‍ക്കെതിരെ […]

പുത്തിഗെ: വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തു ന്ന പ്രസ്താവനകളില്‍ നിന്ന് സമുദായ നേതൃത്വം വിട്ടു നില്‍ക്കണമെന്ന് സമസ്ത മുശാവ അംഗം സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ആവശ്യപ്പെട്ടു. പുത്തിഗെ മുഹിമ്മാത്തില്‍ സംഘടിപ്പിച്ച കേരള മുസ്ലിം ജമാഅത്ത് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് ബി.എസ്. അബ്ദുല്ലകുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് വിഷനും മിഷനും ക്യാമ്പില്‍ അവതരിപ്പിച്ചു. ആശയ പ്രചാരണത്തിന് പ്രാമുഖ്യ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ ഇടപെടല്‍ ശക്തമാക്കും. സാമൂഹിക തിന്മകള്‍ക്കെതിരെ പ്രചാരണം നടത്തും. സംസ്ഥാന സെക്രട്ടറിമാരായ മജീദ് കക്കാട്, പ്രൊഫ. യു.സി അബ്ദുല്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഹമീദ് ചൊവ്വ, ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
അഹ്ദല്‍ മഖാം സിയാറത്തിന് എസ്.വൈ.എസ്. ജില്ലാ പ്രസിഡണ്ട് സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി നേതൃത്വം നല്‍കി. മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തി. സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി, ഹകീം കളനാട്, ജമാല്‍ സഖാഫി ആദൂര്‍, യൂസുഫ് മദനി ചെറുവത്തൂര്‍, സി.എല്‍. ഹമീദ്, മൂസല്‍ മദനി തലക്കി, അബൂബക്കര്‍ ഹാജി ബേവിഞ്ച, കന്തല്‍ സൂപ്പി മദനി, മദനി ഹമീദ് ഹാജി, വി.സി. അബ്ദുല്ല സഅദി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട് സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും സെക്രട്ടറി കെ.എച്ച്.അബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it