സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഹിന്ദുയുവതിയുടെ വിവാഹചടങ്ങ് പ്രതിസന്ധിയിലായി; കൈത്താങ്ങായി മുസ്ലിംകുടുംബം രംഗത്തുവന്നതോടെ തലപ്പാടി ക്ഷേത്രത്തില്‍ വിവാഹം

മംഗളൂരു: സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹ ചടങ്ങ് പ്രതിസന്ധിയിലായി. എന്നാല്‍ ഈ വിവമറിഞ്ഞ് മുസ്ലിം കുടുംബം കൈത്താങ്ങായതോടെ യുവതിക്ക് മംഗല്യഭാഗ്യം കൈവരികയും തലപ്പാടി ക്ഷേത്രത്തില്‍ നടത്തിയ ചടങ്ങില്‍ വിവാഹിതയാകുകയും ചെയ്തു. മച്ചില എസ്.പി കോമ്പൗണ്ടിലെ വാടകവീട്ടില്‍ താമസിക്കുന്ന സുരേഷ് അണ്ണയുടെ മകള്‍ കാവനയുടെ വിവാഹമാണ് തലപ്പാടി ക്ഷേത്രത്തില്‍ രണ്ട് മതവിഭാഗങ്ങളില്‍പെട്ടവരുടെ ആശിര്‍വാദത്തോടെ നടന്നത്. മഞ്ചിലയില്‍ നിന്നുള്ള മുസ്ലീം കുടുംബമാണ് വിവാഹത്തിന്റെ മുഴുവന്‍ ചെലവും വഹിച്ചത്. സുരേഷ് അണ്ണയും എംകെ കുടുംബത്തിലെ റസാക്കും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. റസാക്ക് […]

മംഗളൂരു: സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹ ചടങ്ങ് പ്രതിസന്ധിയിലായി. എന്നാല്‍ ഈ വിവമറിഞ്ഞ് മുസ്ലിം കുടുംബം കൈത്താങ്ങായതോടെ യുവതിക്ക് മംഗല്യഭാഗ്യം കൈവരികയും തലപ്പാടി ക്ഷേത്രത്തില്‍ നടത്തിയ ചടങ്ങില്‍ വിവാഹിതയാകുകയും ചെയ്തു. മച്ചില എസ്.പി കോമ്പൗണ്ടിലെ വാടകവീട്ടില്‍ താമസിക്കുന്ന സുരേഷ് അണ്ണയുടെ മകള്‍ കാവനയുടെ വിവാഹമാണ് തലപ്പാടി ക്ഷേത്രത്തില്‍ രണ്ട് മതവിഭാഗങ്ങളില്‍പെട്ടവരുടെ ആശിര്‍വാദത്തോടെ നടന്നത്. മഞ്ചിലയില്‍ നിന്നുള്ള മുസ്ലീം കുടുംബമാണ് വിവാഹത്തിന്റെ മുഴുവന്‍ ചെലവും വഹിച്ചത്.
സുരേഷ് അണ്ണയും എംകെ കുടുംബത്തിലെ റസാക്കും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. റസാക്ക് അടുത്തിടെ സുരേഷ് അണ്ണയുടെ വസതിയില്‍ അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. സുരേഷ് നിരാശനായി കാണപ്പെട്ടതിനെ തുടര്‍ന്ന് റസാഖ് കാര്യമന്വേഷിച്ചപ്പോഴാണ് മകള്‍ കാവനയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ ആവശ്യമായ പണമില്ലെന്ന് അറിഞ്ഞത്. നിത്യചിലവ് കഴിയുന്നതിനുപോലും കുടുംബം ഏറെ ബുദ്ധിമുട്ടുന്നതായി റസാഖ് മനസിലാക്കി. റിയാസ് ഉടന്‍ തന്നെ കുടുംബത്തിന് ഗ്യാസും റേഷനരിയും നല്‍കി. വിവരം കെഎം-എംബിഎം വിവാഹ ഫണ്ട് പ്രസിഡന്റ് യുഎച്ച് അബ്ദുല്‍ റഹ്‌മാന്റെയും ചെയര്‍മാന്‍ എം കെ ഹംസയുടെയും ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെ കാവനയുടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് തലപ്പാടിയിലെ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ചടങ്ങ് ഗംഭീരമായി നടന്നു. കാവനയുടെ ബന്ധുക്കള്‍ക്കൊപ്പം എംകെ റിയാസ്, എംകെ റസാക്ക്, യുഎച്ച് അബ്ദുല്‍ റഹ്‌മാന്‍ എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.

Related Articles
Next Story
Share it