കലയും കലാകാരന്മാരും സുമനസ്സുകളെ കോര്‍ക്കുന്ന മാന്ത്രികച്ചരട്-ലാല്‍ ജോസ്
കാസര്‍കോട്: കലയും കലാകാരന്മാരും സുമനസ്സുകളെ കോര്‍ത്തിണക്കുന്ന മാന്ത്രിക ചരടാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞു. ജില്ലയിലെ പ്രമുഖ കലാ സാംസ്‌കാരിക കൂട്ടായ്മയായ ടീം കാസര്‍കോട് ചെര്‍ക്കളയിലെ ഗ്രീന്‍വാലി റിസോര്‍ട്ടില്‍ സംഘടിപ്പിച്ച 'മ്യൂസിക് ദര്‍ബാര്‍' പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഇത്തരത്തിലുള്ള സംഗമങ്ങളിലൂടെ നല്‍കപ്പെടുന്ന പ്രോത്സാഹനങ്ങള്‍ അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോടിന്റെ നന്മ മനസ്സ് ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തിരിച്ചറിഞ്ഞതാണ്. നല്ല കഴിവുള്ള നവഗായകരെ അണിനിരത്തി നടത്തുന്ന ഇത്തരം […]

കാസര്‍കോട്: കലയും കലാകാരന്മാരും സുമനസ്സുകളെ കോര്‍ത്തിണക്കുന്ന മാന്ത്രിക ചരടാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞു. ജില്ലയിലെ പ്രമുഖ കലാ സാംസ്‌കാരിക കൂട്ടായ്മയായ ടീം കാസര്‍കോട് ചെര്‍ക്കളയിലെ ഗ്രീന്‍വാലി റിസോര്‍ട്ടില്‍ സംഘടിപ്പിച്ച 'മ്യൂസിക് ദര്‍ബാര്‍' പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഇത്തരത്തിലുള്ള സംഗമങ്ങളിലൂടെ നല്‍കപ്പെടുന്ന പ്രോത്സാഹനങ്ങള്‍ അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോടിന്റെ നന്മ മനസ്സ് ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തിരിച്ചറിഞ്ഞതാണ്. നല്ല കഴിവുള്ള നവഗായകരെ അണിനിരത്തി നടത്തുന്ന ഇത്തരം പരിപാടികള്‍ സര്‍ഗ വൈഭവമുള്ള കുട്ടികളെ മുന്‍നിരയിലേക്ക് എത്തിക്കാന്‍ ഉപകാരപ്പെടുമെന്നും ലാല്‍ ജോസ് പറഞ്ഞു.
ഹ്രസ്വചിത്ര സംവിധായകന്‍ വി. അബ്ദുല്‍ സലാം, എം. സ്‌കേപ്പ് പ്രഥമ റൈസിംഗ് സ്റ്റാര്‍ അവാര്‍ഡ് നേടിയ സൗപര്‍ണിമ സജു, ശിവദ മധു, ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗര്‍ സീസണ്‍-4 ഫെയിം താര രഞ്ജിത്ത് എന്നിവര്‍ക്കുള്ള ഉപഹാരം ലാല്‍ ജോസ് സമ്മാനിച്ചു. വിവിധ കലാമത്സരങ്ങളില്‍ ശ്രദ്ധേയരായ 20 ഓളം കുട്ടികള്‍ പങ്കെടുത്തു. ഗാനാലാപനം, ഒപ്പന, വൃന്ദവാദ്യം, നാടോടി നൃത്തം തുടങ്ങിയ വ്യത്യസ്ത കലാപരിപാടികള്‍ അരങ്ങേറി.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഡോ. ശിവ പ്രസാദ് (വൃന്ദവാദ്യ പരിശീലകന്‍), നാസര്‍ പറശ്ശിനിക്കടവ് (ഒപ്പന പരിശീലകന്‍), ഡോ. അബ്ദുല്‍ സത്താര്‍ (സാഹിത്യ പ്രവര്‍ത്തകന്‍) എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ബി.എം സാദിഖ് അധ്യക്ഷത വഹിച്ചു. സുരേഷ് രാമന്തളി, അഹമ്മദ് ഹാജി അസ്മാസ്, കലാഭവന്‍ നന്ദന എന്നിവര്‍ സംസാരിച്ചു. വി. അബ്ദുല്‍ സലാം സ്വാഗതവും ഹമീദ് കാവില്‍ നന്ദിയും പറഞ്ഞു. സ്വാലി ഹാജി ബേക്കല്‍, ടി.എ ഷാഫി, ശുഹൈബ് വൈസ്രോയി, മുഹമ്മദ് പട്‌ള, അഷ്‌റഫ് അലി ചേരങ്കൈ, കെ.എം ഹനീഫ്, ഷിഫാനി മുജീബ്, സിദ്ദീഖ് പടപ്പില്‍, അബൂബക്കര്‍ ഗിരി, ലത്തീഫ് ചെമ്മനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. വിജയന്‍ ശങ്കരംപാടി പരിപാടികള്‍ നിയന്ത്രിച്ചു.
കുട്ടികള്‍ക്കൊപ്പം ജില്ലയിലെ മുതിര്‍ന്ന ഗായകന്‍മാരും ഗാനങ്ങള്‍ ആലപിച്ചു. രവി കൊട്ടോടി, സുധ മധു, ഉമേഷ് രാമന്‍, ഗണേശന്‍ നീര്‍ച്ചാല്‍, ശൈലജ ഉമേശ്, സൗമ്യ സജു നേതൃത്വം നല്‍കി.