സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകന്‍ ചന്ദ്രന്‍ വെയ്യാട്ടുമ്മല്‍ എന്ന പാരീസ് ചന്ദ്രന്‍ (66) അന്തരിച്ചു. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലായിരുന്നു അന്ത്യം. ലണ്ടനിലേയും പാരീസിലേയും പ്രമുഖ നാടക ഗ്രൂപ്പുകള്‍ക്ക് വേണ്ടി തത്സമയ സംഗീത വാദനം നടത്തി വിസ്മയിപ്പിച്ച കലാകാരനാണ് പാരീസ് ചന്ദ്രന്‍. മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട്. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ജി. ശങ്കര പിള്ളയോടൊപ്പം തുടങ്ങിയ സംഗീത യാത്ര. ബയോസ്‌കോപ്പ് എന്ന ചിത്രത്തിലൂടെയാണ് പാരീസ് […]

കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകന്‍ ചന്ദ്രന്‍ വെയ്യാട്ടുമ്മല്‍ എന്ന പാരീസ് ചന്ദ്രന്‍ (66) അന്തരിച്ചു. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലായിരുന്നു അന്ത്യം. ലണ്ടനിലേയും പാരീസിലേയും പ്രമുഖ നാടക ഗ്രൂപ്പുകള്‍ക്ക് വേണ്ടി തത്സമയ സംഗീത വാദനം നടത്തി വിസ്മയിപ്പിച്ച കലാകാരനാണ് പാരീസ് ചന്ദ്രന്‍. മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട്. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ജി. ശങ്കര പിള്ളയോടൊപ്പം തുടങ്ങിയ സംഗീത യാത്ര. ബയോസ്‌കോപ്പ് എന്ന ചിത്രത്തിലൂടെയാണ് പാരീസ് ചന്ദ്രനെ തേടി സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്.

Related Articles
Next Story
Share it