കാസര്‍കോട് നിന്നൊരു സംഗീത സംവിധായകന്‍

ഗായകനും കര്‍ണാടക സംഗീതജ്ഞനുമായ കാസര്‍കോട് സ്വദേശി പി.വി അജയ് നമ്പൂതിരി സിനിമാ സംഗീത സംവിധയകനായി അരങ്ങേറ്റം കുറിക്കുന്നു. 'പിദായി' എന്ന തുളു-കന്നഡ ചിത്രത്തിലൂടെയാണ് അജയ് നമ്പൂതിരിയുടെ പുതിയ അരങ്ങേറ്റം.ശരത് ലോഹിതാശ്വയെ നായകനാക്കി, ദേശീയ അവാര്‍ഡ് ജേതാവായ സന്തോഷ് മാട സംവിധാനം ചെയ്യുന്ന 'പിദായി', ഒരു സിനിമാറ്റിക് മാസ്റ്റര്‍ പീസിനുള്ള ചേരുവകളുമായാണ് തയ്യാറാവുന്നത്. അജയ് നമ്പൂതിരി സംഗീതമൊരുക്കിയ നാല് ഗാനങ്ങളില്‍ രണ്ടെണ്ണം മലയാളത്തിന്റെ പ്രിയ ഗാനരചയിതാവും കവിയുമായ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ തൂലികയാല്‍ രചിക്കപ്പെട്ട സംസ്‌കൃത കൃതികളാണ്. […]

ഗായകനും കര്‍ണാടക സംഗീതജ്ഞനുമായ കാസര്‍കോട് സ്വദേശി പി.വി അജയ് നമ്പൂതിരി സിനിമാ സംഗീത സംവിധയകനായി അരങ്ങേറ്റം കുറിക്കുന്നു. 'പിദായി' എന്ന തുളു-കന്നഡ ചിത്രത്തിലൂടെയാണ് അജയ് നമ്പൂതിരിയുടെ പുതിയ അരങ്ങേറ്റം.
ശരത് ലോഹിതാശ്വയെ നായകനാക്കി, ദേശീയ അവാര്‍ഡ് ജേതാവായ സന്തോഷ് മാട സംവിധാനം ചെയ്യുന്ന 'പിദായി', ഒരു സിനിമാറ്റിക് മാസ്റ്റര്‍ പീസിനുള്ള ചേരുവകളുമായാണ് തയ്യാറാവുന്നത്. അജയ് നമ്പൂതിരി സംഗീതമൊരുക്കിയ നാല് ഗാനങ്ങളില്‍ രണ്ടെണ്ണം മലയാളത്തിന്റെ പ്രിയ ഗാനരചയിതാവും കവിയുമായ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ തൂലികയാല്‍ രചിക്കപ്പെട്ട സംസ്‌കൃത കൃതികളാണ്. ഭക്തിഗാനങ്ങളിലൂടെ ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രശസ്ത സംഗീതജ്ഞന്‍ വിദ്യാഭൂഷണ ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി പാടുന്നു എന്ന പ്രത്യേകതയും പിദായിക്കുണ്ട്. പ്രഗല്‍ഭരായ ഈ കാലാകരന്മാരുടെ കൂടിച്ചേരല്‍ കൊണ്ട് ദൃശ്യപരവും ശ്രവണപരവുമായ ഒരു കലാ വിരുന്നൊരുക്കുകയാണ് പിന്നണി പ്രവര്‍ത്തകര്‍ 'പിദായി'യിലൂടെ. പ്രിവ്യൂ ഘട്ടത്തിലേക്ക് കടന്നു.
കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന അഡ്വ. പി.വി.കെ നമ്പൂതിരിയുടെയും ദേവസേന അന്തര്‍ജനത്തിന്റെയും മകനാണ് അജയ് നമ്പൂതിരി. സിനിമയ്ക്ക് സംഗീതമൊരുക്കുന്നത് ആദ്യമാണെങ്കിലും പിന്നണി ഗാനമുള്‍പ്പെടെയുള്ള സംഗീതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഇതിനകം തന്നെ തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. അജയ് നമ്പൂതിരിയുടെ സംഗീതയാത്ര പ്രഗല്‍ഭരായ ഗുരുക്കന്മാരുടെ വഴിയിലൂടെ സ്വയം വെട്ടിത്തെളിച്ചതാണ്. കാസര്‍കോട് കല്‍മാഡി സദാശിവ ആചാര്യയുടെ ശിക്ഷണത്തില്‍ കര്‍ണാടക സംഗീതാഭ്യസനം തുടങ്ങിയ അജയ് നമ്പൂതിരി പാലാ സി.കെ രാമചന്ദ്രന്‍, ചേര്‍ത്തല രംഗനാഥ ശര്‍മ്മ എന്നിവരുടെ ശിക്ഷണത്തിലാണ് വളര്‍ന്നത്. പാലക്കാട് ചിറ്റൂര്‍ കോളേജില്‍ നിന്ന് സംഗീതത്തില്‍ ബി.എ ബിരുദം നേടി. ഡല്‍ഹി സര്‍വകലാശാലയില്‍ സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും എംഫിലും നേടിയതോടെപ്പം പല്ലവിയുടെ രാജാവ് എന്ന് പേരുകേട്ട പ്രൊഫ. ടി.ആര്‍ സുബ്രഹ്മണ്യത്തില്‍ (ടി.ആര്‍.എസ്) നിന്ന് പരിശീലനവും നേടി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, പ്രശസ്ത കര്‍ണാടക സംഗീതജ്ഞനായ സംഗീത കലാനിധി നെയ്വേലി സന്താനഗോപാലന്റെ ശിഷ്യനാണ്.
ചെന്നൈയിലെ കര്‍ണാടക സംഗീതരംഗത്ത് കച്ചേരികളിലൂടെ മാത്രമല്ല, ഭജന്‍സ്, ടെലിവിഷന്‍ പ്രോഗ്രാം നിര്‍മ്മാണം, സംഗീത സംവിധാനം, റെക്കോര്‍ഡിംഗ് എന്നിവയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അജയ് നമ്പൂതിരി, ലോകത്തിന്റെ നാനാ ഭാഗത്തും ശിഷ്യ സമ്പത്തുള്ള, കര്‍ണാടക സംഗീതത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങള്‍ പകര്‍ന്നുനല്‍കുന്ന, അര്‍പ്പണബോധമുള്ള ഒരു സംഗീതാധ്യാപകന്‍ കൂടിയാണ്. കലാ-സംഗീത ആസ്വാദകര്‍ക്കുള്ള പ്രസ്ഥാനമായ സാധനയുടെ സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളെന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. 'പിദായി'യിലൂടെ തന്റെ ബഹുമുഖമായ സംഗീത യാത്രയില്‍ മറ്റൊരു ശ്രദ്ധേയമായ അധ്യായം ചേര്‍ക്കുകയാണ് അജയ് നമ്പൂതിരി.
ശ്രീ പുരന്ദരദാസ സംഗീത കലാ മന്ദിരത്തിന്റെ 20-ാമത് സംഗീതാരാധനോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5.30ന് കാസര്‍കോട് പേട്ട ശ്രീ വെങ്കിട്ടരമണ ക്ഷേത്രത്തിലെ വ്യാസമണ്ഡലത്തില്‍ നടക്കുന്ന സംഗീത ആരാധനോത്സവത്തില്‍ പി.വി അജയ് നമ്പൂതിരി പാടുന്നുണ്ട്.

-പ്രഭാകരന്‍

Related Articles
Next Story
Share it