മസ്‌ക്കറ്റ് കെ.എം.സി.സി കാരുണ്യ സ്പര്‍ശം സഹായ ധനം വിതരണം ചെയ്തു

ഉപ്പള: മഞ്ചേശ്വരത്തെ രാഷ്ട്രീയ പൊതു മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന ഗോള്‍ഡണ്‍ അബ്ദുല്‍ ഖാദറിന്റെ നാമത്തില്‍ മസ്‌ക്കറ്റ് കെ.എം.സി.സി വര്‍ഷം തോറും വിവിധ കാരുണ്യ സേവന മേഖലയില്‍ നല്‍കി വരുന്ന സാന്ത്വന സ്പര്‍ശം സാമ്പത്തിക സഹായം വിതരണം ചെയ്തു. ഉപ്പളയില്‍ കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ മുന്‍ പ്രവാസി, പൈവളികയിലെ പ്രവാസിക്ക് വീട് നിര്‍മാണത്തിന് സഹായ ധനം, മഞ്ചേശ്വരത്തെ പ്രവാസിക്ക് രോഗ ചികിത്സാ സഹായം തുടങ്ങിയവ വിതരണം ചെയ്തു. ഉപ്പള ബാഫഖി തങ്ങള്‍ സൗധത്തില്‍ നടന്ന ചടങ്ങില്‍ മസ്‌ക്കറ്റ് […]

ഉപ്പള: മഞ്ചേശ്വരത്തെ രാഷ്ട്രീയ പൊതു മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന ഗോള്‍ഡണ്‍ അബ്ദുല്‍ ഖാദറിന്റെ നാമത്തില്‍ മസ്‌ക്കറ്റ് കെ.എം.സി.സി വര്‍ഷം തോറും വിവിധ കാരുണ്യ സേവന മേഖലയില്‍ നല്‍കി വരുന്ന സാന്ത്വന സ്പര്‍ശം സാമ്പത്തിക സഹായം വിതരണം ചെയ്തു.
ഉപ്പളയില്‍ കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ മുന്‍ പ്രവാസി, പൈവളികയിലെ പ്രവാസിക്ക് വീട് നിര്‍മാണത്തിന് സഹായ ധനം, മഞ്ചേശ്വരത്തെ പ്രവാസിക്ക് രോഗ ചികിത്സാ സഹായം തുടങ്ങിയവ വിതരണം ചെയ്തു. ഉപ്പള ബാഫഖി തങ്ങള്‍ സൗധത്തില്‍ നടന്ന ചടങ്ങില്‍ മസ്‌ക്കറ്റ് കെ.എം.സി.സി പ്രസിഡണ്ട് അബൂ ബദരിയ നഗര്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എ മൂസ ഉദ്ഘാടനം ചെയ്തു. എ.കെ. ആരിഫ് സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, എസ്.എം.എ സത്താര്‍, അന്തുഞ്ഞി ഹാജി, അഡ്വ. ഇബ്രാഹിം ഖലീല്‍, സൈഫുള്ള തങ്ങള്‍, സെഡ്.എ മൊഗ്രാല്‍, ഷംസു സുക്കാനി, അബ്ദുല്ല കജെ, ഉമ്മര്‍ അപ്പോളൊ, അസീസ് കളായ്, ബി.എം മുസ്തഫ, സവാദ് അംഗടിമുഗര്‍, അബ്ബാസ് ബദരിയ നഗര്‍, ബി.എ റഹ്മാന്‍ ആരിക്കാടി, ഖലീല്‍ ഷിറിയ, സിദ്ധീഖ് പ്രതാപ് നഗര്‍, ജബ്ബാര്‍ ഗുദിര്‍ സംസാരിച്ചു. അഷ്‌റഫ് ബള്‍ക്കാട് നന്ദി പറഞ്ഞു.

Related Articles
Next Story
Share it