പൈലറ്റിന് ഹൃദയാഘാതം; 126 യാത്രക്കാരുമായി പറക്കുകയായിരുന്ന മസ്‌കത്ത് - ധാക്ക വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു

നാഗ്പുര്‍: 126 യാത്രക്കാരുമായി പറക്കുന്നതിനിടെ പൈലറ്റിന് ഹൃദയാഘാതം. മസ്‌കത്ത് - ധാക്ക വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. വിമാനം ഛത്തീസ്ഗഢിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് ക്യാപ്റ്റന്‍ നൗഷാദിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ട ഉടന്‍ കൊല്‍ക്കത്ത എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയും 11.37 ന് നാഗ്പൂരില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിലുണ്ടായിരുന്ന 126 യാത്രക്കാരും സുരക്ഷിതരാണ്. പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. […]

നാഗ്പുര്‍: 126 യാത്രക്കാരുമായി പറക്കുന്നതിനിടെ പൈലറ്റിന് ഹൃദയാഘാതം. മസ്‌കത്ത് - ധാക്ക വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. വിമാനം ഛത്തീസ്ഗഢിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് ക്യാപ്റ്റന്‍ നൗഷാദിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു.

നെഞ്ചുവേദന അനുഭവപ്പെട്ട ഉടന്‍ കൊല്‍ക്കത്ത എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയും 11.37 ന് നാഗ്പൂരില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിലുണ്ടായിരുന്ന 126 യാത്രക്കാരും സുരക്ഷിതരാണ്. പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ബംഗ്ലാദേശിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ബിമാന്റെ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡ് ചെയ്തത്.

Related Articles
Next Story
Share it