റമദാന്‍ വിട പറയുന്ന നിമിഷങ്ങളില്‍ മുസദ്ധീഖിന്റെ ആകസ്മിക വിടവാങ്ങല്‍ വിശ്വസിക്കാനാവാതെ...

റമദാന്‍ 30 പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് പ്രിയ സുഹൃത്ത് മുസദ്ധീഖ് വിടപറ ഞ്ഞുവെന്ന വാട്‌സാപ്പ് മെസേജ് എത്തുന്നത്. ഈ റമദാനിലെ അവസാനത്തെ നോമ്പ്. നോമ്പ് തുറക്കാനായി വൈകീട്ടോടെ വീടണഞ്ഞു. ഇത്തവണയും പെരുന്നാള്‍ ആഘോഷത്തിന് പൊലിമയില്ല. ഈ കോവിഡ് കാലത്ത് എന്ത് പൊലിമ. അതിനിടെയാണ് മരണവാര്‍ത്ത എത്തുന്നത്. സത്യമായിരിക്കല്ലേ എന്ന് മനസ് നൊന്തു പ്രാര്‍ത്ഥിച്ചു. വീണ്ടും അതറിയാനായി പലരേയും ബന്ധപ്പെട്ടപ്പോള്‍ ഫോണുകള്‍ ബിസി. ഒടുവില്‍ സത്യമറിഞ്ഞു. എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ യാത്രയായിരിക്കുന്നു. നോമ്പ് തുറന്ന് കഴിഞ്ഞു. അവസാനം […]

റമദാന്‍ 30 പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് പ്രിയ സുഹൃത്ത് മുസദ്ധീഖ് വിടപറ ഞ്ഞുവെന്ന വാട്‌സാപ്പ് മെസേജ് എത്തുന്നത്. ഈ റമദാനിലെ അവസാനത്തെ നോമ്പ്. നോമ്പ് തുറക്കാനായി വൈകീട്ടോടെ വീടണഞ്ഞു. ഇത്തവണയും പെരുന്നാള്‍ ആഘോഷത്തിന് പൊലിമയില്ല. ഈ കോവിഡ് കാലത്ത് എന്ത് പൊലിമ. അതിനിടെയാണ് മരണവാര്‍ത്ത എത്തുന്നത്. സത്യമായിരിക്കല്ലേ എന്ന് മനസ് നൊന്തു പ്രാര്‍ത്ഥിച്ചു.
വീണ്ടും അതറിയാനായി പലരേയും ബന്ധപ്പെട്ടപ്പോള്‍ ഫോണുകള്‍ ബിസി. ഒടുവില്‍ സത്യമറിഞ്ഞു. എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ യാത്രയായിരിക്കുന്നു. നോമ്പ് തുറന്ന് കഴിഞ്ഞു. അവസാനം ആ മുഖമൊന്നു കാണണം.
ശക്തമായ ഇടിയും മിന്നലും ഒപ്പം മഴയും. ഒരു മുപ്പത് വര്‍ഷത്തെ അടുപ്പമുണ്ട് ഞങ്ങളുടെ ബന്ധത്തിന്. ആ കൂട്ടുകെട്ടില്‍ പലപ്പോഴും പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്നത്തെ നമ്മുടെ സൗഹൃദം ഫെയ്‌സ്ബുക്കിലും വാട്‌സാപ്പ് സന്ദേശങ്ങളിലുമായി ഒതുങ്ങുന്നു. ഞങ്ങളുടെ സൗഹൃദം അങ്ങനെ തുടര്‍ന്നു. സിനിമയോട് വലിയ അടുപ്പമുള്ള മുസദ്ധീഖ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സൂപ്പര്‍ താരം അമിതാഭ് ബച്ചന്റെ 'ഷഹിന്‍ഷാ' യില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിച്ചിരുന്നു.
മുംബൈയിലും ബംഗ്ലൂരിലും ജോലി ചെയ്യുന്ന അവസരത്തിലെല്ലാം മുസദ്ധീഖ് സിനിമ പ്രവര്‍ത്തകരുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നു. കുറെ കാലം എറണാകുളത്ത് കഴിഞ്ഞ സമയത്തൊക്കെ മുസദ്ധീഖ് എന്നെ നിരവധി തവണ വിളിക്കുമായിരുന്നു. സുരേഷ് ഗോപി, ദിലീപ് ചിത്രമായ മാനത്തെ കൊട്ടാരത്തിന്റെ വര്‍ക്ക് മുഴുവനും എറണാകുളത്തായിരുന്നു. ഞാന്‍ അവിടെയുള്ള വിവരം അറിഞപ്പോള്‍ തന്നെ അതില്‍ ചെറിയൊരു വേഷം വേണമെന്ന് പറഞ്ഞതിനാല്‍ ഒരു ഗാനരംഗത്തിലെ ഒരു സീനിലേക്ക് സിദ്ധീഖിനെ ക്ഷണിച്ചിരുന്നു. തിരക്ക് മൂലം വരാന്‍ വൈകുകയും ആ റോള്‍ നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ എപ്പോഴും ചിരിക്കുന്നത് പോലെയായിരുന്നു മുസദ്ധീഖ്, നിരാശനായില്ല. അത്രയെങ്കിലും എനിക്ക് വേണ്ടി നീ ചെയ്തുവല്ലോ... ഇതായിരുന്നു മറുപടി. അന്ന് പല നടന്‍മാരേയും ഞാന്‍ പരിചയപ്പെടുത്തി. ലാല്‍ജോസ് പോലെയുള്ള വലിയ സംവിധായകരുമായി അടുപ്പം പുലര്‍ത്തിയെങ്കിലും ചാന്‍സ് ചോദിച്ച് ആരുടെയും അടുത്തു പോയില്ല. ചോദിക്കുമ്പോള്‍ നീ ചെയ്യുന്ന സമയത്ത് എനിക്കൊരു നല്ല വേഷം തന്നാല്‍ മതിയെന്നായിരുന്നു. വില്ലനും നായകനും പറ്റിയ മുഖമായിരുന്നു മുസദ്ധീഖിന്റേത്. കാണുമ്പോഴൊക്കെ സിനിമാകഥകള്‍ പറയും. ഞങ്ങളുടെ സൗഹൃദം പലപ്പോഴും കൊച്ചിയിലും നീണ്ടു. നാട്ടിലെത്തിയാലും വിളിക്കും.
ഞാന്‍ ഫെയ്‌സ് ബുക്കില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ ആദ്യം വരുന്ന കമന്റുകളിലും ലൈക്കുകളിലും ഒന്ന് മുസദ്ധീഖിന്റെതാണ്. എന്തൊക്കെയോ പറയാന്‍ ബാക്കി വെച്ചാണ് പ്രിയ കൂട്ടുകാരന്‍ പരിശുദ്ധ റമദാനിന്റെ അവസാന സായാഹ്നത്തില്‍ യാത്രയായത്. ഇനി ലൈക്കും കമന്റുകളുമുണ്ടാവില്ലെന്നറിയുമ്പോള്‍ മനസ് നീറുകയാണ്.
ഒരിക്കല്‍ എല്ലാവരും യാത്രയാവേണ്ടവരാണ്. എന്നാലും ഇത്ര പെട്ടെന്നാകുമ്പോള്‍ താങ്ങാനാവുന്നില്ല.
മഗ്ഫിറത്തിനായി പ്രാര്‍ത്ഥിക്കുന്നു.

Related Articles
Next Story
Share it